'പന്തിൽ ഉമിനീര് ഉപയോഗിക്കാൻ സമ്മതിക്കണമെന്ന് ഒരുപാട് അഭ്യർത്ഥിച്ചു'; സെമിഫൈനലിന് ശേഷം സൂപ്പർതാരത്തിന്‍റെ വെളിപ്പെടുത്തൽ
text_fieldsക്രിക്കറ്റ് പന്തിൽ ഉമിനീര് ഉപയോഗിക്കാൻ സാധിക്കില്ലെന്ന നിയമം എടുത്ത് മാറ്റണമെന്ന് അഭ്യർത്ഥിച്ച് ഇന്ത്യൻ സൂപ്പർതാരം മുഹമ്മദ് ഷമി. പന്ത് പഴയതായാൽ പേസ് ബൗളർമാർക്ക് ഒരു ഭാഗത്തെ തിളക്കം നിലനിർത്താൻ ഉമിനീർ സഹായിക്കുന്ന സാഹചര്യത്തിൽ ഷമിയുടെ ആവശ്യം ന്യായമാണ്. കൊവിഡ് പാൻഡമിക്കിന്‍റെ സമയം പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് ഐ.സി.സി വിലക്കിയിരുന്നു. പാൻഡമക്കിന് ശേഷവും എന്നാൽ ഈ നിയമം തുടർന്നു.
നിലവിൽ രണ്ട് ന്യൂ ബോളുകൾ ഉപയോഗിക്കുന്നതിനാൽ തന്നെ ഏകദിന ക്രിക്കറ്റിൽ അന്യമായി നിൽക്കുന്ന ഒന്നാണ് റിവേഴ്സ് സ്വിങ്. അതിനൊപ്പം ഉമനീർ ഉപയോഗിച്ച് പന്തിന്‍റെ തിളക്കം കൂട്ടാനും സാധിക്കാത്തത് റിവേഴ്സ് സ്വിങ്ങിനെ ബാധിക്കും. ഉമിനീർ ഉപയോഗിക്കാൻ സമ്മതിക്കുന്നത് ബാറ്റിങ്-ബൗളിങ് എന്നിവയിൽ ബാലൻസ് കൊണ്ടുവരാൻ സഹായിക്കുമെന്ന് ഷമി പറഞ്ഞു.
'ഞങ്ങൾ പന്ത് റിവേഴ്‌സ് ചെയ്യാൻ ശ്രമിക്കുന്നു, പക്ഷേ കളിയിൽ ഉമിനീർ ഉപയോഗിക്കാൻ ആകുന്നില്ല. ഉമിനീർ ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ഞങ്ങൾ നിരന്തരമായി അഭ്യർത്ഥിക്കുന്നു, റിവേഴ്‌സ് സ്വിങ്ങിൽ ക്രിക്കറ്റ് കുറച്ചുകൂടി രസകരമായിരിക്കും," 2025-ൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ചാമ്പ്യൻസ് ട്രോഫി സെമിഫൈനൽ വിജയത്തിന് ശേഷം ഷമി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആസ്ട്രേലിയക്കെതിരെയുള്ള സെമിഫൈനലിൽ 10 ഓവറിൽ നിന്നും 48 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടാൻ ഷമിക്ക് സാധിച്ചു. ആസ്ട്രേലിയയുടെ ടോപ് സ്കോററായ സ്റ്റീവ് സ്മിത്തിന്‍റെ നിർണായക വിക്കറ്റും നേടിയത് ഷമിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

