Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകൾ സിവക്കൊപ്പം മീശ പിരിച്ച്​ പുത്തൻ ലുക്കിൽ ധോണി; ചിത്രങ്ങൾ കാണാം

text_fields
bookmark_border
മകൾ സിവക്കൊപ്പം മീശ പിരിച്ച്​ പുത്തൻ ലുക്കിൽ ധോണി; ചിത്രങ്ങൾ കാണാം
cancel

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗ് സീസൺ​ നീട്ടിവെച്ചതോടെ കുറച്ച്​ കാലമായി മുൻ ഇന്ത്യൻ ക്രിക്കറ്റ്​ ടീം നായകൻ എം.എസ്​. ധോണി സോഷ്യൽ മീഡിയയിൽ നിന്നും അപ്രത്യക്ഷനായിരുന്നു. താരത്തി​െൻറ ഒരു ചിത്രവും വിശേഷങ്ങളും അറിയാൻ ആരാധകർ കാത്തിരിക്കുകയായിരുന്നു. ഇപ്പോൾ മകൾ സിന ധോണിക്കൊപ്പമുള്ള 'തല'യുടെ പുതിയ ചിത്രം പുറത്തു വന്നതി​​െൻറ ആഹ്ലാദത്തിലാണ്​ ആരാധകർ.

കുടുംബത്തോടൊപ്പം ഹിമാചൽ പ്രദേശിലെ ഷിംലയിൽ അവധി ആഘോഷിക്കുന്ന വേളയിലെടുത്ത ചിത്രത്തിൽ മീശ പിരിച്ച്​ നിൽക്കുന്ന ധോണിയെ ആണ്​ കാണാനാകുക. 'സിങ്കം' സിനിമയിലെ അജയ്​ ദേവ്​ഗണിനോട്​ ധോണിയെ ഉപമിക്കുന്നുണ്ട്​ ചില ആരാധകർ. മകൾ സിവ ധോണിയുടെ ഇൻസ്​റ്റഗ്രാം അക്കൗണ്ടിലൂടെ ധോണിയുടെയും കുടുംബത്തി​െൻറയും കൂടുതൽ ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്​.

കോവിഡ്​ വ്യാപനത്തെ തുടർന്ന്​ ഈ സീസൺ ഐ.പി.എൽ നിർത്തിവെക്കു​േമ്പാൾ ധോണി നയിക്കുന്ന ചെന്നെ പോയൻറ്​ പട്ടികയിൽ രണ്ടാം സ്​ഥാനത്തായിരുന്നു. സെപ്​റ്റംബർ-ഒക്​ടോബർ മാസങ്ങളിലായി യു.എ.ഇയിൽ വെച്ചാകും ടൂർണമെൻറ്​ പൂർത്തിയാക്കുക.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MS Dhoni's New Look In Pic With Daughter Ziva at shimla went viral
Next Story