ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി അനിമേഷൻ വെബ് സീരിസ് വരുന്നു
text_fieldsന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കി അനിമേഷൻ വെബ് സീരിസ് വരുന്നു. ക്യാപ്റ്റൻ 7 എന്ന പേരിലാണ് സീരിസ് എത്തുന്നത്. ധോണിയും അനിമേഷൻ സീരിസിന്റെ നിർമാണത്തിൽ പങ്കാളിയാവുന്നുണ്ട്.
ധോണിയുടെ ജേഴ്സി നമ്പറിനെ ഓർമിപ്പിച്ചാണ് സീരിസിന് ധോണി 7 എന്ന പേര് നൽകിയിരിക്കുന്നതെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ധോണിയും ഭാര്യ സാക്ഷിയും ചേർന്ന് നടത്തുന്ന നിർമാണ കമ്പനിയായ ധോണി പ്രൊഡക്ഷൻ ഹൗസും ബ്ലാക്ക് വൈറ്റ് ഓറഞ്ച് ബ്രാൻഡും ചേർന്നാണ് വെബ്സീരിസ് നിർമിക്കുന്നത്.
2022ൽ വെബ്സീരിസിന്റെ ആദ്യ എപ്പിസോഡ് പുറത്ത് വരും. ധോണിയെ കുറിച്ചുള്ള അനിമേഷൻ ഫിക്ഷൻ സ്റ്റോറിയെന്നാണ് ഭാര്യ സാക്ഷിയുടെ വെബ്സീരിസിനെ കുറിച്ചുളള കമന്റ്. ധോണിയുടെ നിർമാണ കമ്പനിയുമായുള്ള കരാർ സ്വപ്നസമാനമാണെന്ന് ബ്ലാക്ക് വൈറ്റ് ഓറഞ്ച് ബ്രാൻഡും പ്രതികരിച്ചു.

