Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാക് പേസർക്ക് അപ്രതീക്ഷിത സമ്മാനവുമായി ധോണി; എന്താണെന്നറിയണ്ടേ?

text_fields
bookmark_border
dhoni-rauf
cancel

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകൻ എം.എസ്. ധോണിയുടെ പക്കൽ നിന്നും ഒരു സർപ്രൈസ് സമ്മാനം ലഭിച്ച ത്രില്ലിലാണ് പാകിസ്താൻ പേസർ ഹാരിസ് റഊഫ്.

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി ധോണി അണിയുന്ന ഏഴാം നമ്പർ ജഴ്സിയാണ് പാക് താരത്തിന് ധോണി സമ്മാനിച്ചത്. ജഴ്സിയുടെ ചിത്രം പങ്കുവെച്ച താരം ധോണിക്കും സി.എസ്.കെ ടീം മാനേജർക്കും ട്വിറ്റർ പോസ്റ്റിലൂടെ നന്ദി അറിയിച്ചു.

പരസ്പരം ഏറ്റുമുട്ടാൻ സാധിച്ചില്ലെങ്കിലും കഴിഞ്ഞ വർഷം നടന്ന ട്വന്‍റി20 ലോകകപ്പി​ന്‍റെ സൂപ്പർ 12 ഘട്ടത്തിൽ റഊഫ് ഉൾപെട്ട പാക് ടീം ഇന്ത്യയെ നേരിട്ടപ്പോൾ മെന്‍ററു​ടെ റോളിൽ ധോണി നീലപ്പടക്കൊപ്പമുണ്ടായിരുന്നു. 10 വിക്കറ്റിന് അന്ന് പാകിസ്താൻ ഇന്ത്യയെ തകർത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MS Dhoni Sends Gift To Pakistan Pacer Haris Rauf; wanna know?
Next Story