Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

​ധോണിക്കുണ്ടൊരു കുഞ്ഞുകുതിര, മേനി വെളുത്തൊരു കുഞ്ഞുകുതിര

text_fields
bookmark_border
dhoni
cancel

റാഞ്ചി: റാഞ്ചിയിലെ ഫാം ഹൗസിൽ കുഞ്ഞൻ കുതിരക്കൊപ്പം ഓടി കളിക്കുന്ന മുൻ ഇന്ത്യൻ ക്രിക്കറ്റ്​ നായകൻ മഹേന്ദ്ര സിങ്​ ധോണിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പിഴഎൽ) 14–ാം സീസൺ പാതിവഴിയിൽ നിർത്തിവച്ചതോടെ റാഞ്ചിയിലെ ഫാം ഹൗസിൽ കഴിയുകയാണ്​ ധോണിയും കുടുംബവും. ഭാര്യ സാക്ഷി സിങ്​ ആണ്​ ഇപ്പോൾ മകൾ സിവക്ക്​ വേണ്ടി വാങ്ങിയ കുഞ്ഞൻ വെള്ളക്കുതിരക്കൊപ്പം ധോണി ഓടുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചത്​.

കുതിരയ്‌ക്കൊപ്പം ധോണി ഓട്ടമത്സരം നടത്തുന്ന വീഡിയോ ആരാധകർ ഏറ്റെടുത്തതോടെ സൂപ്പർ ഹിറ്റായി. ഇതിനകം അഞ്ചു ലക്ഷത്തോളം പേരാണ് ഇൻസ്റ്റഗ്രാമിൽ ഈ വീഡിയോ ലൈക്ക് ചെയ്തത്. ധോണിക്ക് വളർത്തു മൃഗങ്ങളോടും വാഹനങ്ങളോടും ഏറെ പ്രിയമാണ്​. ബെൽജിയം മാലിനോയിസ്, വെളുത്ത ഹസ്കി, നാല്​ ജർമൻ ഷെപ്പേർഡ് എന്നിവക്കൊപ്പമുള്ള ധോണിയുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു. റാഞ്ചി സർക്കുലർ റോഡിലെ എട്ട് ഏക്കറിലുള്ള ഫാം ഹൗസിൽ ധോണി കുതിരയെ മസാജ് ചെയ്യുന്ന ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MS Dhoni races with pony, video goes viral
Next Story