Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
എനിക്കും വിരമിക്കാൻ നേരമായി ; ധോണിയുടെ സ്വന്തം പാകിസ്​താൻ ആരാധകൻ പറയുന്നു
cancel
Homechevron_rightSportschevron_rightCricketchevron_right'എനിക്കും വിരമിക്കാൻ...

'എനിക്കും വിരമിക്കാൻ നേരമായി' ; ധോണിയുടെ സ്വന്തം പാകിസ്​താൻ ആരാധകൻ പറയുന്നു

text_fields
bookmark_border

കറാച്ചി: മഹേന്ദ്ര സിങ്​ ധോണി വിരമിച്ചതോടെ സങ്കടം സഹിക്കാനാകാത്ത ഒരാൾ അതിർത്തിക്കപ്പുറത്തുമുണ്ട്​. കറാച്ചിക്കാരനായ മുഹമ്മദ്​ ബഷിർ ബോസായിയാണത്​. 'ചാച്ച ചിക്കാഗോ' എന്ന പേരിലും അറിയപ്പെടുന്ന ബഷിർ ബോസായി​ നേരത്തെയും വാർത്തകളിൽ ഇടം നേടിയിരുന്നു. അമേരിക്കയിലെ ചിക്കാഗോയിൽ ഹോട്ടൽ നടത്തുന്നതിനാലാണ്​ 'ചാച്ച ചിക്കാഗോ' എന്ന പേരുവീണത്​.

'ധോണി വിരമിച്ചതോടെ എനിക്കും വിരമിക്കാൻ നേരമായി. ധോണിയില്ലാത്ത ക്രിക്കറ്റ്​ കാണാനുള്ള യ​ാത്രകൾക്ക്​ താൽപര്യമില്ല. ഞാൻ അദ്ദേഹത്തേയും അദ്ദേഹം എന്നെയും സ്​നേഹിച്ചിരുന്നു' - ചാച്ച വാർത്ത ഏജൻസിയായ പി.ടി.ഐയോട്​ പ്രതികരിച്ചു.

എല്ലാവർക്കും ഒരു ദിവസം വിരമിക്കേണ്ടി വരുമെന്ന്​ അറിയാം. പക്ഷേ ഈ വിരമിക്കൽ വേദനാജനകമാണ്​. അദ്ദേഹം ഒരു മഹത്തായ വിരമിക്കൽ ചടങ്ങ്​ അർഹിച്ചിരുന്നു. പക്ഷേ അദ്ദേഹം അതിനുമപ്പുറമാണ്​ - ചാച്ച കൂട്ടിച്ചേർത്തു.

2011 ലോകകപ്പിൻെറ സെമിഫൈനലിൽ മൊഹാലിയിൽ ഇന്ത്യയും പാകിസ്​താനും ഏറ്റുമുട്ടിയപ്പോൾ ചാച്ചക്ക്​ ധോണി ടിക്കറ്റ്​ നൽകിയത്​ വലിയ വാർത്തയായിരുന്നു.

'2018 ഏഷ്യകപ്പിനിടെ അദ്ദേഹം തന്നെ റൂമിലേക്ക്​ വിളിപ്പിക്കുകയും ഒരു ജഴ്​സി നൽകുകയും ചെയ്​തു. 2015 ലോകകപ്പിൽ സിഡ്​നിയിൽ നടന്ന മത്സരം വെയിലത്തിരുന്നായിരുന്നു ഞാൻ കണ്ടത്​. പെ​ട്ടെന്ന്​ സുരേഷ്​ റെയ്​ന വന്ന്​ എനിക്ക്​ ഒരു സൺഗ്ലാസ്​ തന്നു. ധോണി കൊടുത്തയച്ചതായിരുന്നു അതെന്ന്​ റെയ്​ന പറഞ്ഞു'​ - ചാച്ച ഓർമകൾ അയവിറക്കി.

ഇന്ത്യയുമായുള്ള മത്സരത്തിനിടെ ധോണിക്കായി ആർത്തുവിളിച്ച ചാച്ചയെ പാകിസ്​താൻ ആരാധകർ അധിക്ഷേപിച്ചിരുന്നു. കോവിഡ്​ ഭീതിയൊഴിഞ്ഞാൽ ധോണിയു​ടെ ജന്മനാടായ റാഞ്ചി സന്ദർശിക്കാനിരിക്കുകയാണ്​ ചാച്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ms dhoniIndia-Pakistanchicago chacha
Next Story