Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightധോണി ഇനി 'സൂപ്പർ

ധോണി ഇനി 'സൂപ്പർ ഹീറോ'

text_fields
bookmark_border
dhoni graphic novel
cancel

ചെന്നൈ: ഇന്ത്യൻ ക്രിക്കറ്റിന്റെ സൂപ്പർ ഹീറോ ആയിരുന്ന എം.എസ്. ധോണി ഇനി ഗ്രാഫിക് നോവലിലും 'സൂപ്പർ ഹീറോ' ആയി എത്തുന്നു. കോമിക് പ്രേമികളെയും ധോണി ആരാധകരെയും ആവേശത്തിലാക്കി ഗ്രാഫിക് നോവലിൽ ഇതുവരെ കാണാത്ത വ്യത്യസ്ത രൂപത്തിലാകും ധോണി പ്രത്യക്ഷപ്പെടുക.

വിർസു സ്റ്റുഡിയോ മിഡാസ് ഡീൽസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് നിർമ്മിക്കുന്ന 'അഥർവ-ദി ഒറിജിൻ' എന്ന മെഗാ ബജറ്റ് ഗ്രാഫിക് നോവലിലാണ് യോദ്ധാവായി ധോണി എത്തുന്നത്. 'അഥർവ'യുടെ മോഷൻ പോസ്റ്റർ ധോണി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചു. മോഷൻ പോസ്റ്ററിൽ പരുക്കൻ ഭാവത്തിലാണ് ധോണിയെ അവതരിപ്പിച്ചിട്ടുള്ളത്. ആരാധകർക്ക് 'അഥർവ'യുടെ ലോകത്തേക്കുള്ള ഒരു നേർക്കാഴ്ചയും ധോണിയുടെ സൂപ്പർ ഹീറോ പരിവേഷവും ഫസ്റ്റ്ലുക്ക് പോസ്റ്റർ സമ്മാനിക്കുന്നുണ്ട്.


ഈ പ്രോജക്റ്റുമായി സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഇത് തീർച്ചയായും ആവേശകരമായ ഒരു സംരംഭമാണെന്നും ധോണി പറഞ്ഞു. 'അഥർവ-ദി ഒറിജിൻ' ആകർഷകമായ കഥയും ആഴത്തിലുള്ള കലാസൃഷ്ടികളും ഉൾപ്പെടുന്ന ഗ്രാഫിക് നോവലാണ്. ഇന്ത്യയിലെ ആദ്യത്തെ മിത്തോളജിക്കൽ സൂപ്പർ ഹീറോയെ സമകാലിക ട്വിസ്റ്റോടെ അവതരിപ്പിക്കാനുള്ള രചയിതാവ് രമേഷ് തമിഴ്മണിയുടെ ശ്രമമാണ് ഈ നോവൽ.

'അഥർവ-ദി ഒറിജിൻ ഒരു സ്വപ്ന പദ്ധതിയാണ്. എന്റെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന ഒന്നാണ്. ഒരു ആശയം ജീവസ്സുറ്റതാക്കുന്നതിനും നിങ്ങൾ കാണുന്നതുപോലെ അതിനെ ഒരു മാസ്റ്റർപീസാക്കി വിവർത്തനം ചെയ്യുന്നതിനും ഞങ്ങൾ വർഷങ്ങളോളം പ്രയത്നിച്ചു. ആ കഥാപാത്രത്തെ യഥാർഥത്തിൽ ഉൾക്കൊണ്ട് എം.എസ്. ധോണി അവതരിപ്പിക്കുന്നതിൽ എനിക്ക് ആവേശവും സന്തോഷവുമുണ്ട്. ധോണിയുടേത് ഉൾപ്പെടെ നോവലിലെ ഓരോ കഥാപാത്രങ്ങളും വിപുലമായ ഗവേഷണത്തിന് ശേഷം വികസിപ്പിച്ചെടുത്തതാണ്. കൂടാതെ ലോകത്തെ എല്ലാ സൂക്ഷ്മതകളും വിശദമായി ശ്രദ്ധയോടെ ഇതിൽ സൃഷ്ടിച്ചിട്ടുണ്ട്. കവർ മുതലുള്ള ഈ പുസ്‌തകത്തിലെ എല്ലാ ഘടകങ്ങളും ഞങ്ങളുടെ അഭിനിവേശത്തിന്റെ തെളിവാണ്' -തമിഴ്മണി പറയുന്നു.

എം.എസ്. ധോണിയും രചയിതാവ് തമിഴ്മണിയും

പ്രോജക്ട് ഹെഡ് എം.വി.എം. വേൽ മോഹൻ, നിർമ്മാതാക്കളായ വിൻസെന്റ് അടക്കലരാജ്, അശോക് മനോർ എന്നിവരില്ലെങ്കിൽ ഈ പ്രോജക്റ്റ് സാധ്യമാകുമായിരുന്നില്ലെന്നും തമിഴ്മണി പറഞ്ഞു. ലോകോത്തര സാങ്കേതികവിദ്യകൾ ഉപയോഗിച്ച് സൃഷ്‌ടിച്ച ഉജ്ജ്വലമായ ചിത്രീകരണങ്ങളുള്ള 'അഥർവ- ദി ഒറിജിനി'ന്റെ പ്രീ-ഓർഡർ ഈ മാസം ആരംഭിക്കും. ഔദ്യോഗിക ലോഞ്ച് തീയതി ഉടൻ പ്രഖ്യാപിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dhonigraphic novel atharva
News Summary - MS Dhoni as super hero in graphic novel Atharva
Next Story