Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനൈക്കി പോയി; ഇന്ത്യൻ...

നൈക്കി പോയി; ഇന്ത്യൻ ടീം കിറ്റ്​ സ്പോൺസർമാരായി എം.പി.എൽ

text_fields
bookmark_border
നൈക്കി പോയി; ഇന്ത്യൻ ടീം കിറ്റ്​ സ്പോൺസർമാരായി എം.പി.എൽ
cancel

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ്​ ടീമിൻെറ കിറ്റ്​ സ്​പോൺസർമാരായി എം.പി.എൽ സ്​പോർട്​സുമായി​ കരാറൊപ്പി​ട്ടെന്ന്​ ബി.സി.സി.ഐ. ആഗോള ബ്രാൻഡായ നൈക്കിക്ക്​ പകരക്കാരായാണ്​ എം.പി.എൽ എത്തുന്നത്​. ഇന്ത്യൻ വനിത ക്രിക്കറ്റ്​ ടീമിൻെറയും അണ്ടർ 19 ടീമിൻെറയും സ്​പോൺസർമാരും എം.പി.എൽ തന്നെയാകും.

2016 മുതൽ 2020വരെയുള്ള നൈക്കിയുടെ 370 കോടിയുടെ കരാർ കാലാവധി കഴിഞ്ഞിരുന്നു. 2020 മുതൽ 2023 വരെയാണ്​ എം.പി.എല്ലിൻെറ കരാർ. കരാർ തുകയെക്കുറിച്ച്​ ബി.സി.സി.ഐ വ്യക്തമാക്കിയിട്ടില്ല. നടക്കാനിരിക്കുന്ന ആസ്​ട്രേലിയൻ പര്യടനത്തിൽ എം.പി.എൽ സ്​പോൺസർ ചെയ്യുന്ന കിറ്റുകളാകും ടീം ധരിക്കുക.

ഇന്ത്യൻ ടീമിൻെറ മുഖ്യ സ്​പോൺസർമാരായുള്ളത്​ ബൈജൂസ്​ ആപ്പാണ്​. 1079 കോടി രൂപക്കാണ്​ അഞ്ചുവർഷത്തേക്ക്​ ബൈജൂസ്​ കരാർ ഒപ്പിട്ടത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCInikeMPL
News Summary - MPL sports announced as official kit sponsor for Indian cricket team
Next Story