'ധോണി ഭായ് എന്നെ വിളിക്കുന്നത് മരിയ ഷറപ്പോവ എന്നാണ്'; കാരണം വെളിപ്പെടുത്തി മോഹിത് ശർമ
text_fieldsസഹതാരങ്ങൾക്ക് ഇരട്ടപ്പേരുകൾ നൽകുന്നതിൽ മുൻ ഇന്ത്യൻ ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണി ശ്രദ്ധേയനാണ്. രവീന്ദര ജഡേജയെ സർ ജഡേജ എന്ന് ആദ്യം വിളിച്ചത് എം.എസ്. ധോണിയാണ്. പിന്നീട് അദ്ദേഹത്തിന് ആ പേര് സ്ഥിരമായത് നമ്മൾ കണ്ടതാണ്.
ഇപ്പോഴിതാ തന്നെ ധോണി മരിയ ഷറപ്പോവ എന്നാണ് വിളിച്ചതെന്ന് പറയുകയാണ് ഡൽഹി ക്യാപിറ്റൽസ് താരവും മുൻ സി.എസ്.കെ താരവുമായ മോഹിത് ശർമ. ബൗൾ ചെയ്യുമ്പോൾ ഒരു ചെറിയ ശബ്ദത്തിൽ മുറുമുറുക്കുന്നത് കൊണ്ടാണ് ഇതെന്ന് പറയുകയാണ് മോഹിത് ശർമ.
'മഹി ഭായ് എനിക്ക് മരിയ ഷറപ്പോവ എന്ന വിളിപ്പേര് നൽകി. 'നിങ്ങൾ ബൗൾ ചെയ്യുമ്പോൾ ചില ടെന്നീസ് കളിക്കാരെപ്പോലെ ഉച്ചത്തിൽ മുറുമുറുക്കുന്നു' എന്ന് ധോണി പറയുമായിരുന്നു. ആ ശബ്ദം കേൾക്കുമ്പോൾ ബാറ്റർമാർക്ക് പന്ത് വരുന്നത് 150 കിലോമീറ്റർ വേഗതയിലാണെന്ന് തോന്നും എന്നാൽ അത് വെറും 125-130 കിലോമീറ്റർ വേഗതയിലായിരിക്കും. ഇത് എനിക്ക് പ്ലസ് പോയിന്‍റാണ്,' മോഹിത് ശർമ പറഞ്ഞു.
ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിൽ കളിക്കുന്ന മോഹിത്തിന് ഇതുവരെ മോശം സീസണാണ് ഇത്. അഞ്ച് മത്സരത്തിൽ കളത്തിൽ ഇറങ്ങിയ താരം 9.60 ഇക്കോണമയി,ൽ വെറും രണ്ട് വിക്കറ്റ് മാത്രമാണ് സ്വന്തമാക്കിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.