Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇംഗ്ലണ്ടിനെതിരായ...

ഇംഗ്ലണ്ടിനെതിരായ തകർപ്പൻ പ്രകടനത്തിന് പിന്നാലെ മുഹമ്മദ് സിറാജിന് റാങ്കിങ്ങിൽ വൻ മുന്നേറ്റം

text_fields
bookmark_border
Mohammed Siraj
cancel
camera_alt

മുഹമ്മദ് സിറാജ്

ലണ്ടൻ: ആൻഡേഴ്സൺ-ടെണ്ടുൽക്കർ ടെസ്റ്റ് സീരിസിൽ തകർപ്പൻ പ്രകടനം കാഴ്ചവെച്ചതിന് പിന്നാലെ ഇന്ത്യൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിന്റെ റാങ്കിങ്ങിൽ വൻ മുന്നേറ്റം. 12 റാങ്കുകൾ മുന്നേറി 15ാം സ്ഥാനത്താണ് ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ സിറാജിപ്പോൾ. കരിയറിൽ ഇതാദ്യമായാണ് സിറാജ് ഇത്രയും വലിയ മുന്നേറ്റം റാങ്കിങ്ങിൽ നടത്തുന്നത്.

ഇതിന് മുമ്പ് 2024 ജനുവരിയിൽ 16ാം സ്ഥാനത്തെത്തിയതായിരുന്നു സിറാജിന്റെ മികച്ച റാങ്കിങ്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് റാങ്കിങ്ങിൽ സിറാജിന് മുന്നേറ്റമുണ്ടായത്. ടെസ്റ്റ്‌ ക്രിക്കറ്റിന്റെ എല്ലാ സൗന്ദര്യവുമടങ്ങിയ മത്സരമാണ് ഓവലിൽ ഇന്ത്യ ആറ് റൺസിന് സ്വന്തമാക്കിയത്. മുഹമ്മദ് സിറാജിന്റെ പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്.

374 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ ഇംഗ്ലണ്ടിന്‍റെ ഇന്നിങ്സ് 367ൽ അവസാനിച്ചു. നാലാം ദിവസം കൈവിട്ട കളിയാണ് മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേർന്ന് ഇന്ത്യയ്ക്ക് അനുകൂലമാക്കിയത്. ജയത്തോടെ പരമ്പര 2-2ന് സമനിലയിലായി. ആരാധകർ പോലും ജയം അസാധ്യമെന്ന് വിലയിരുത്തിയ മത്സരത്തിൽ അപ്രതീക്ഷിതമായാണ് ഇന്ത്യൻ പേസർമാർ മത്സരം വഴിതിരിച്ചത്. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നേടിയ സിറാജും നാല് വിക്കറ്റ് പിഴുത പ്രസിദ്ധ് കൃഷ്ണയും ചേർന്നാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്.

ഓവലിലെ വിജയത്തിന് ശേഷം ലോഡ്സിലെ ഇന്ത്യയുടെ തോൽവി ഹൃദയഭേദകമായിരുന്നുവെന്നാണ് സിറാജ് പ്രതികരിച്ചത്. അന്ന് തനിക്കൊപ്പം അപരാജിതനായി ബാറ്റുചെയ്ത രവീന്ദ്ര ജദേജ ഇന്ന് ഊർജം നൽകുന്ന വാക്കുകളുമായി തനിക്കരികിലെത്തിയെന്നും സിറാജ് . കഴിഞ്ഞ ദിവസം ബ്രൂക്ക് വീണപ്പോൾ മുതൽ മത്സരം ഇന്ത്യയുടെ വഴിക്ക് വരുമെന്ന് മനസ് മന്ത്രിച്ചു. ബാറ്റർമാരിൽ സമ്മർദമേറ്റാനുള്ള തന്ത്രം മെനഞ്ഞു. കണക്കുകൂട്ടലുകൾ തെറ്റിയില്ലെന്നും സിറാജ് വ്യക്തമാക്കിയിരുന്നു.

സി​റാ​ജി​നെ വ​ര​വേ​റ്റ് ഹൈ​ദ​രാ​ബാ​ദ്

ഹൈ​ദ​രാ​ബാ​ദ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ൽ അ​വി​സ്മ​ര​ണീ​യ പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച് ജ​ന്മ​നാ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ഇ​ന്ത്യ​ൻ പേ​സ​ർ മു​ഹ​മ്മ​ദ് സി​റാ​ജി​നെ വ​ര​വേ​റ്റ് ആ​രാ​ധ​ക​ർ. ഫീ​ൽ​ഡി​ങ് കോ​ച്ച് ടി. ​ദി​ലീ​പി​നൊ​പ്പം ല​ണ്ട​നി​ൽ​നി​ന്ന് മും​ബൈ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ താ​രം ആ​ർ​പ്പു​വി​ളി​ക​ൾ​ക്കി​ടെ കാ​റി​ൽ ആ​ഭ്യ​ന്ത​ര ടെ​ർ​മി​ന​ലി​ലേ​ക്ക് പോ​യി. അ​വി​ടെ​നി​ന്ന് യാ​ത്ര തി​രി​ച്ച് ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്തി​ലി​റ​ങ്ങി​യ സി​റാ​ജി​നെ കാ​ത്ത് നി​ര​വ​ധി​പേ​രു​ണ്ടാ​യി​രു​ന്നു.

സി​റാ​ജി​നോ​ട് സം​സാ​രി​ച്ചി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന് വൈ​കാ​തെ അ​നു​മോ​ദ​ന​മൊ​രു​ക്കു​മെ​ന്നും ഹൈ​ദ​രാ​ബാ​ദ് ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി വാ​ർ​ത്ത ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു.

താ​രം കു​റ​ച്ചു​ദി​വ​സം ഹൈ​ദ​രാ​ബാ​ദി​ലു​ണ്ടാ​വും. പ​ര​മ്പ​ര​യി​ൽ 23 വി​ക്ക​റ്റ് വീ​ഴ്ത്തി ഒ​ന്നാ​മ​നാ​യി​രു​ന്നു സി​റാ​ജ്. ഓ​വ​ൽ ടെ​സ്റ്റി​ലെ ര​ണ്ടാം ഇ​ന്നി​ങ്സി​ൽ ഇം​ഗ്ല​ണ്ടി​ന്റെ അ​വ​സാ​ന ബാ​റ്റ​റെ മ​ട​ക്കി അ​ഞ്ച് വി​ക്ക​റ്റ് തി​ക​ച്ച് ഇ​ന്ത്യ​ക്ക് അ​വി​ശ്വ​സ​നീ​യ ജ​യം സ​മ്മാ​നി​ക്കു​ക​യും ചെ​യ്തു. സി​റാ​ജാ​യി​രു​ന്നു പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammed SirajIndian bowlerICC Test ranking
News Summary - Mohammed Siraj storms to career-best ICC Test ranking
Next Story