Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ സൂപ്പർമാൻ! വായുവിൽ പറന്ന് ഒറ്റകൈയിൽ പന്ത് കൈപ്പിടിയിലൊതുക്കി സിറാജ്; ആഘോഷമാക്കി ആരാധകർ -വിഡിയോ

text_fields
bookmark_border
ഇന്ത്യൻ സൂപ്പർമാൻ! വായുവിൽ പറന്ന് ഒറ്റകൈയിൽ പന്ത് കൈപ്പിടിയിലൊതുക്കി സിറാജ്; ആഘോഷമാക്കി ആരാധകർ -വിഡിയോ
cancel

ടെസ്റ്റിന്‍റെ ആദ്യദിനത്തിൽ ഇന്ത്യൻ സ്പിന്നർമാർ ഒരുക്കിയ വാരിക്കുഴിയിൽ വെസ്റ്റിൻഡീസ് ബാറ്റിങ് നിര തകർന്നടിയുന്നതാണ് കണ്ടത്. ആതിഥേയർ ഒന്നാം ഇന്നിങ്സിൽ 150 റൺസിന് പുറത്തായി. അഞ്ച് വിക്കറ്റ് നേടിയ രവിചന്ദ്ര അശ്വിനും മൂന്ന് വിക്കറ്റെടുത്ത രവീന്ദ്ര ജദേജയുമാണ് വിൻഡീസ് ബാറ്റിങ്ങിന്റെ നടുവൊടിച്ചത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം കളിനിർത്തുമ്പോൾ ഒന്നാം ഇന്നിങ്സിൽ വിക്കറ്റൊന്നും നഷ്ടമാകാതെ 80 റൺസെന്ന നിലയിലാണ്. എന്നാൽ, ഒന്നാംദിനം ആരാധകരുടെ മനംകവർന്നത് പേസർ മുഹമ്മദ് സിറാജിന്‍റെ സൂപ്പർമാൻ ക്യാച്ച് തന്നെയാണ്. ജദേജയുടെ പന്തിൽ ജെര്‍മെയ്ന്‍ ബ്ലാക്ക്‌വുഡിനെയാണ് (14) സിറാജ് അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്താക്കിയത്.

ലോങ് ഓഫിലേക്ക് അടിച്ച പന്ത് വലത് വശത്തേക്ക് ഓടി വായുവിൽ പറന്ന് സിറാജ് ഒറ്റ കൈ കൊണ്ട് കൈപ്പിടിയിലൊതുക്കി. ഇതുകണ്ട് സഹതാരങ്ങളും കാണികളും അത്ഭുതം കൂറി. ക്യാച്ച് എടുക്കുന്നതിനിടെ സിറാജിന്‍റെ കൈമുട്ട് ഗ്രൗണ്ടിൽ അടിച്ചിരുന്നു.

പിന്നാലെ താരങ്ങളെല്ലാം വന്ന് സിറാജിനെ അഭിനന്ദിക്കുമ്പോൾ ഗാലറി ഹർഷാരവം തീർത്തു. സമൂഹമാധ്യമങ്ങളിൽ സിറാജിന്‍റെ സൂപ്പർമാൻ ക്യാച്ച് ആഘോഷമാക്കുകയാണ് ആരാധകർ. ഡൊമനിക വിൻഡ്സർ പാർക്കിൽ ടോസ് നേടിയ വിൻഡീസ് ക്യാപ്റ്റൻ ബ്രാത് വെയ്റ്റ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പേസ് ബൗളർമാർക്കെതിരെ ശ്രദ്ധയോടെ ബാറ്റേന്തിയ വിൻഡീസ് ഓപണർമാർ പത്ത് ഓവർ പിന്നിടുമ്പോൾ സ്കോർ ബോർഡിൽ വിക്കറ്റൊന്നും നഷ്ടപ്പെട 29 റൺസ് ചേർത്തിരുന്നു. എന്നാൽ, അശ്വിനും ജദേജക്കും മുന്നിൽ തകർന്നടിയുന്നതാണ് പിന്നീട് കണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mohammed Siraj Leaves Fans In Disbelief With Extraordinary Flying Catch - Watch
Next Story