'സിറാജ്... ആ ക്യാച്ച് എടുത്തിരുന്നെങ്കിൽ..!'; 19ൽ രക്ഷപ്പെട്ട ബ്രൂക്ക് അവസാനിപ്പിച്ചത് 111 ൽ; ഇംഗ്ലണ്ട് വിജയത്തിലേക്ക്
text_fieldsലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ നാലാം ദിനം വിജയം കൈപിടിയിൽ ഒതുക്കാവുന്ന സുവർണാവസരം നഷ്ടപ്പെടുത്തി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ്.
പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 35ാം ഓവറിലാണ് സംഭവം. 19 റൺസുമായി ക്രീസിലുണ്ടായിരുന്ന ഹാരി ബ്രൂക്ക് സിക്സ് ലൈനിലേക്ക് പറത്തിയ പന്ത് സിറാജ് പിന്നിലേക്ക് ആഞ്ഞ് കൈപിടിയിൽ ഒതുക്കിയെങ്കിലും നിയന്ത്രണം നഷ്ടപ്പെട്ടതോടെ ചവിട്ടിനിന്നത് ബൗണ്ടറി റോപ്പിന് മുകളിലായിരുന്നത്.
അനായാസം എടുക്കാവുന്ന ക്യാച്ച് നഷ്ടപ്പെട്ടതിന്റെ വേദന പിന്നീടാണ് ഇന്ത്യ അനുഭവിച്ചത്. ബാസ് ബാൾ ശൈലിയിൽ അടിച്ചുതകർത്ത ബ്രൂക്ക് രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറി അടിച്ചാണ് (111) തേരോട്ടം അവസാനിപ്പിച്ചത്. ബ്രൂക്കിന്റെയും തൊട്ടുപിന്നാലെ സെഞ്ച്വറി നേടിയ ജോ റൂട്ടിന്റെ കരുത്തിൽ ഇംഗ്ലണ്ട് വിജയതീരത്തേക്ക് അടുക്കുകയാണ്. 71 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 332 റൺസ് എന്ന നിലയിലാണ്. ജയിക്കാൻ 42 റൺസ് മാത്രം മതിയാകും.
143 പന്തിൽ 104 റൺസുമായ ജോ റൂട്ടും റൺസൊന്നും എടുക്കാതെ ജാമീ സ്മിത്തുമാണ് ക്രീസിൽ.
Out? Six!?
— England Cricket (@englandcricket) August 3, 2025
What's Siraj done 😱 pic.twitter.com/hp6io4X27l
374 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് 50/1 എന്ന നിലയിൽ നാലാം ദിനം ബാറ്റിങ് തുടർന്ന ഇംഗ്ലണ്ടിന് 106 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായെങ്കിലും നാലാം വിക്കറ്റിൽ ഹാരി ബ്രൂക്കും റൂട്ടും ചേർന്നതോടെ കളി തിരിയുകയായിരുന്നു.
54 റൺസെടുത്ത ബെൻ ഡെക്കറ്റും 27 റൺസെടുത്ത ഓലീ പോപ്പും പുറത്തായത്. 91 പന്തിൽ സെഞ്ച്വറി നേടിയ ബ്രൂക്ക് 111 റൺസെടുത്താണ് മടങ്ങിയത്. മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

