Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പൂജാരയെ പൂജ്യത്തിന് മടക്കി ഷമി; ഓടിയെത്തി മുത്തവും നൽകി- വൈറലായി വിഡിയോ

text_fields
bookmark_border
പൂജാരയെ പൂജ്യത്തിന് മടക്കി ഷമി; ഓടിയെത്തി മുത്തവും നൽകി- വൈറലായി വിഡിയോ
cancel
Listen to this Article

ലണ്ടൻ: വലിയ സ്കോർ ലക്ഷ്യമിട്ടിറങ്ങിയ എതിർ താരത്തെ പൂജ്യത്തിന് എറിഞ്ഞിടുക. നിരാശനായി കയറിപ്പോകുന്നതിനിടെ ഓടിച്ചെന്ന് കവിളിൽ മുത്തം നൽകി യാത്രയാക്കുക. മുമ്പ് ഒന്നിച്ചുകളിച്ച ഓർമകളുള്ള രണ്ടുപേർ തമ്മിലെ രസകരമായ രംഗങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമും ലെസ്റ്റർഷയറുമായി ചതുർദിന മത്സരത്തിന്റെ രണ്ടാം ദിനമാണ് രംഗം. എട്ടു വിക്കറ്റിന് 246 എന്ന ശരാശരി സ്കോറിന് ഇന്നിങ്സ് ഡിക്ലയർ ചെയ്ത ഇന്ത്യ ലെസ്റ്റർഷയറിനെ ബാറ്റു ചെയ്യാൻ വിടുന്നു. മാരകമായി പന്തെറിഞ്ഞ ഇന്ത്യൻ താരം മുഹമ്മദ് ഷമിയുടെ പന്തിൽ ആദ്യം സാം ഇവാൻസും പിറകെ പൂജ്യത്തിന് പൂജാര​യും മടങ്ങുന്നു. വിരാട് കോഹ്ലിക്ക് ക്യാച്ച് നൽകിയായിരുന്നു ഇവാൻസിന്റെ മടക്കമെങ്കിൽ വിക്കറ്റ് വീണാണ് പൂജാര തിരിച്ചുനടന്നത്.

വിക്കറ്റുവീണയുടൻ തിരിച്ചുനടന്നു തുടങ്ങിയ പൂജാരയെ ഓടിച്ചെന്ന് ഷമി പിറകിൽനിന്ന് മുത്തം നൽകുകയായിരുന്നു. തൊട്ടുപിറകെ സഹതാരങ്ങളും എത്തി ഷമിയുടെ വിക്കറ്റ് നേട്ടം ആഘോഷമാക്കി. ഇതിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Mohammed Shami Dismisses Cheteshwar Pujara For A Duck, Celebrates By Giving Him A Hug
Next Story