Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഐ.പി.എൽ ലേലം:...

ഐ.പി.എൽ ലേലം: അസ്​ഹറുദ്ദീൻ കോഹ്​ലിക്കൊപ്പം ബാംഗ്ലൂരിൽ; പ്രതീക്ഷിച്ച തുകലഭിച്ചില്ല, കൂട്ടായി സചിൻ ബേബിയും

text_fields
bookmark_border
ഐ.പി.എൽ ലേലം: അസ്​ഹറുദ്ദീൻ കോഹ്​ലിക്കൊപ്പം ബാംഗ്ലൂരിൽ; പ്രതീക്ഷിച്ച തുകലഭിച്ചില്ല, കൂട്ടായി സചിൻ ബേബിയും
cancel

ചെന്നൈ: സയ്യിദ്​ മുഷ്​താഖ്​ അലി ട്രോഫിയിൽ കേരളത്തിനായി അതിവേഗ സെഞ്ച്വറി നേടിയ മുഹമ്മദ്​ അസ്​ഹറുദ്ദീനെയും കേരള താരം സചിൻ ​ബേബിയെയും റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂർ സ്വന്തമാക്കി. ഇരുവരെയും അടിസ്ഥാന തുകയായ 20 ലക്ഷം രൂപ നൽകിയാണ്​ ബാംഗ്ലൂർ സ്വന്തമാക്കിയത്​. ഇന്ത്യൻ നായകൻ വിരാട്​ കോഹ്​ലിയാണ്​ റോയൽ ചാ​ലഞ്ചേഴ്​സ്​ ബാംഗ്ലൂർ നായകൻ.

ലേലത്തിൽ വലിയ തുക പ്രതീക്ഷിച്ചിരുന്നെങ്കിലും തുടക്കക്കാരനെന്ന നിലയിൽ ബാംഗ്ലൂർ​ റോയൽ ചാലഞ്ചേഴ്​സ്​ വലിയ അവസരമാണ്​ അസ്​ഹറുദ്ദീന്​ മുന്നിൽ തുറക്കുന്നത്​. ടീമിൽ അവസരം ലഭിച്ചാൽ മലയാളി വേരുകളുള്ള ദേവ്​ദത്ത്​ പടിക്കലിനൊപ്പമാകും അസ്​ഹർ ഇന്നിങ്​സ്​ ഓപ്പൺ​ ചെയ്യുക. 26 കാരനായ അസ്​ഹറുദ്ദീൻ കാസർകോട്​ തളങ്കര സ്വദേശിയാണ്​.

തൊടുപുഴ സ്വദേശിയായ സചിൻബേബി നേരത്തേയും ബാംഗ്ലൂരിനായി കളത്തിലിറങ്ങിയിട്ടുണ്ട്​. 18 മത്സരങ്ങളിൽ നിന്നും 137 റൺസും രണ്ട്​ വിക്കറ്റുമാണ്​ സചി​െൻറ ഐ.പി.എൽ സമ്പാദ്യം. വിഷ്ണു വിനോദിനെ 20 ലക്ഷം രൂപക്ക്​ ഡൽഹി ക്യാപിറ്റൽസ്​ നിലനിർത്തി. അതേസമയം, എസ്. മിഥുനെ ലേലത്തില്‍ ആരും വാങ്ങിയില്ല.

ഐ.പി.എൽ പുതിയ സീസൺ താരലേലത്തിൽ റെക്കോഡിട്ടത്​ ദക്ഷിണാഫ്രിക്കൻ ഓൾറൗണ്ടർ ക്രിസ്​ മോറിസാണ്​​. മുമ്പ്​ ഇന്ത്യൻ താരം യുവരാജ്​ സിങ്​ സ്വന്തംപേരിൽ കുറിച്ച 16 കോടിയുടെ റെക്കോഡാണ്​ 25 ലക്ഷം അധികം വാങ്ങി രാജസ്​ഥാൻ റോയൽസിലെത്തിയ മോറിസ്​ പഴങ്കഥയാക്കിയത്​. ​75 ലക്ഷമായിരുന്നു മോറിസി​െൻറ അടിസ്​ഥാന വില. എല്ലാ ടീമുകളും താരത്തിനു പിന്നാലെയായതോ​ടെ തുക റെക്കോഡ്​ ഭേദിച്ച്​ കുതിച്ചുയരുകയായിരുന്നു. വലതുകൈയ്യൻ ഫാസ്​റ്റ്​ ബൗളറായ മോറിസ്​ ബാറ്റിങ്ങിൽ അവസാന ഓർഡറിൽ ഇറങ്ങി വെടിക്കെട്ട്​ ഇന്നിങ്​സുകൾക്കും പേരുകേട്ട താരമാണ്​. ഇതുവരെയായി 70 ഐ.പി.എൽ മത്സരങ്ങൾ കളിച്ച്​ 80 വിക്കറ്റും 551 റൺസും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്​. 2012ലാണ്​ ദക്ഷിണാഫ്രിക്കൻ ദേശീയ ജഴ്​സി ആദ്യമായി അണിയുന്നത്​. 2019നു ശേഷം ദക്ഷിണാഫ്രിക്കക്കായി കളിച്ചിട്ടില്ല. എന്നിട്ടും, ഐ.പി.എല്ലിൽ റെക്കോഡിട്ടതാണ്​ കൗതുകമായത്​.

14 കോടി വിലയിൽ ആസ്​ട്രേലിയൻ പേസർ റിച്ചാർഡ്​സണെ പഞ്ചാബ്​ സ്വന്തമാക്കി. അതേ നാട്ടുകാരനായ ഓൾറൗണ്ടർ ​െഗ്ലൻ മാക്​സ്​വെലിനെ റോയൽ ചലഞ്ചേഴ്​സ്​ ബംഗളൂരു ലേലം പിടിച്ചത്​ 14.25 കോടിക്ക്​. പോയസീസണിൽ പഞ്ചാബിനായി അ​േമ്പ പരാജയമായിട്ടും ഓസീസ്​ ജഴ്​സിയിലുള്ള മാക്​സ്​വെല്ലി​െൻറ മിന്നും ഫോമിൽ ബാംഗ്ലൂർ പ്രതീക്ഷയർപ്പിക്കുകയായിരുന്നു. ഇന്ത്യയുടെ കൃഷ്​ണപ്പ ഗൗതം 9.25 കോടിക്ക്​ ചെന്നൈയിലെത്തി. കൊൽക്കത്തയും ഹൈദരാബാദും ആദ്യാവസാനം രംഗത്തുണ്ടായിരുന്ന താരത്തിനായി അവസാന ഘട്ടത്തിൽ വൻ തുക മുടക്കാൻ​ ചെന്നൈ രംഗത്തെത്തുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sachin babyRCBMohammed AzharuddeenIPL 2021 Auction
Next Story