Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅയാൾക്ക്​ ടി20യിലും...

അയാൾക്ക്​ ടി20യിലും തിളങ്ങാൻ സാധിക്കും; അശ്വിൻ മൂല്യമേറിയ സ്വത്തെന്ന്​ കൈഫ്​

text_fields
bookmark_border
അയാൾക്ക്​ ടി20യിലും തിളങ്ങാൻ സാധിക്കും; അശ്വിൻ മൂല്യമേറിയ സ്വത്തെന്ന്​ കൈഫ്​
cancel

കുറഞ്ഞ ഒാവർ ക്രിക്കറ്റിലെ പ്രകടനം കണക്കിലെടുത്താൽ രവിചന്ദ്ര അശ്വിൻ ഇപ്പോഴും ഇന്ത്യയുടെ മൂല്യമേറിയ സ്വത്താണെന്ന്​ മുൻ ഇന്ത്യൻ താരം മുഹമ്മദ്​ കൈഫ്​. വരാനിരിക്കുന്ന ആസ്​ട്രേലിയൻ ടൂറിൽ അശ്വിനെ ടെസ്റ്റ്​ സ്​ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ടി20യിലും താരം മികച്ച പ്രകടനം നടത്തുമെന്നാണ്​​ കൈഫ്​ ഇന്ന്​ ട്വീറ്റ്​ ചെയ്​തിരിക്കുന്നത്​.

െഎ.പി.എല്ലിൽ അശ്വി​െൻറ ടീമായ ഡൽഹി കാപിറ്റൽസി​െൻറ സഹ കോച്ചുകൂടിയാണ്​ കൈഫ്​. പ്രീമിയർ ലീഗി​െൻറ 13ആം സീസണിൽ അശ്വിൻ 15 കളികളിൽ നിന്നായി 7.66 എകണോമിയിൽ 13 വിക്കറ്റുകൾ വീഴ്​ത്തിയിരുന്നു. 34 കാരനായ അദ്ദേഹത്തെ പവർപ്ലേകളിൽ മികച്ച രീതിയിൽ ഡൽഹിക്ക്​ ഉപയോഗിക്കാൻ സാധിച്ചിരുന്നു.

അപകടകരാകളായ പല ബാറ്റ്​സ്​മാൻമാരെയും കൂടാരം കയറ്റിയ താരത്തെ കുറിച്ച്​ കൈഫ്​ പറയുന്നതിങ്ങനെ, 'വിരാട്​, രോഹിത്​, പൊള്ളാർഡ്​, ഗെയ്​ൽ, വാർണർ, ഡീകോക്ക്​, കരുൺ, ബട്​ലർ, സ്​മിത്ത്​, പടിക്കൽ, പൂരാൻ, -ആവർത്തിച്ച്​ വായിച്ചു നോക്കുക, ഇതാണ്​ ​െഎ.പി.എൽ 13ൽ അശ്വി​െൻറ വലിയ വിക്കറ്റുകൾ. കൂടുതലും പവർപ്ലേകളിൽ. ഇന്ത്യക്ക്​ വേണ്ടി ടി20യിൽ ഇപ്പോളും അശ്വിൻ മൂല്യമേറിയ സ്വത്താണെന്നാണ്​ എനിക്ക്​ തോന്നുന്നത്​.

നിലവിൽ, ടി20യിൽ ഇന്ത്യയുടെ ആദ്യത്തെ ചോയ്​സ്​ യുസ്​വേന്ദ്ര ചാഹലും കുൽദീപ്​ യാദവുമാണ്​. അശ്വിനെ ടെസ്​റ്റ്​ ഫോർമാറ്റുകളിൽ മാത്രമാണ്​ പരിഗണിക്കാറുള്ളത്​. 2017 മുതൽ താരം ഒരു ടി20 മത്സരവും ഇന്ത്യക്ക്​ വേണ്ടി കളിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ravichandran AshwinMohammad KaifIPL 2020
Next Story