ജഴ്സിയിൽ നിന്നും മദ്യക്കമ്പനിയുടെ ലോഗോ നീക്കണമെന്ന് മുഈൻ അലി; ആവശ്യം ചെന്നൈ ടീം അംഗീകരിച്ചു
text_fieldsചെന്നൈ: ഇക്കഴിഞ്ഞ ഐ.പി.എൽ ലേലത്തിൽ പൊന്നും വിലകിട്ടിയ താരങ്ങളിലൊരാളാണ് ഇംഗ്ലീഷ് ആൾ റൗണ്ടർ മുഈൻ അലി. ഏഴ് കോടി രൂപക്കാണ് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സ് വിട്ട് അലി ചെന്നൈ സൂപ്പർ കിങ്സിലെത്തിയത്.
ഐ.പി.എൽ ഈ ആഴ്ച ആരംഭിക്കാനിരിക്കേ മുഈൻ അലി ചെന്നൈ ടീമിന് മുമ്പിൽ വെച്ച ആവശ്യം ചർച്ചയാകുകയാണ്. തന്റെ ടീം ജഴ്സിയിൽ നിന്നും മദ്യക്കമ്പനിയുടെ ലോഗോ ഒഴിവാക്കണമെന്നായിരുന്നു അലിയുടെ ആവശ്യം. ചെന്നൈ മാനേജ്മെന്റ് അലിയുടെ ആവശ്യം ഉടൻ അംഗീകരിച്ചു.
ഇസ്ലാം മത വിശ്വാസം പാലിക്കുന്ന മുഈൻ അലി മതപരമായ കാരണത്താൽ മദ്യക്കമ്പനിയുടെ ലോഗോ ധരിക്കാറില്ല. ഇംഗ്ലീഷ് താരങ്ങൾ കിരീടം ഏറ്റുവാങ്ങുേമ്പാൾ മദ്യമൊഴിച്ചുള്ള ആഘോഷത്തിൽ നിന്നും മാറി നിൽക്കുന്ന അലിയുടെ ചിത്രങ്ങൾ നേരത്തേ വൈറലായിരുന്നു. മുമ്പ് ദക്ഷിണാഫ്രിക്കൻ താരം ഹാഷിം അംലയും സമാന നിലപാട് സ്വീകരിച്ചിരുന്നു. മദ്യക്കമ്പനിയുടെ ലോഗോ ധരിക്കാത്തതിനാൽ ഓരോ മത്സരത്തിലും ടീമിന് ഫൈൻ നൽകിയാണ് അംല ദക്ഷിണാഫ്രിക്കക്കായി കളത്തിലിറങ്ങുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

