Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആസ്ട്രേലിയൻ പ്രധാനമന്ത്രിയെ വിമർശിച്ച് മൈക്കല്‍ സ്ലാട്ടര്‍
text_fieldsbookmark_border
സിഡ്നി: കോവിഡ് പ്രതിരോധത്തിന് ഇന്ത്യയില്‍നിന്നുള്ളവരെ വിലക്കിയ ആസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണിനെതിരെ രൂക്ഷവിമര്‍ശനവുമായി കമൻറേറ്റര് മൈക്കല്‍ സ്ലാട്ടര്‍. മോറിസണ്‍ സ്വകാര്യ വിമാനത്തില്‍ കയറി ഇന്ത്യയിലെത്തണമെന്നും പ്രതിസന്ധി നേരിട്ട് കണ്ട് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ത്യയിലുള്ള ഓരോ ആസ്ട്രേലിയക്കാരെൻറയും ഭയം നിങ്ങൾ മനസ്സിലാക്കണം.
നിങ്ങളുടെ സ്വകാര്യ ജെറ്റ് എടുത്ത് ഇവിടേക്ക് വരൂ, തെരുവുകളിലെ മൃതദേഹങ്ങള്‍ കാണൂ', -സ്ലാട്ടര്‍ ട്വീറ്റ് ചെയ്തു. ആസ്ട്രേലിയന്‍ സര്‍ക്കാറിെൻറ നിയമം അംഗീകരിക്കാനാവില്ലെന്നും സ്ലാട്ടര്‍ നേരത്തെ പറഞ്ഞിരുന്നു.
Next Story

