Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകൊൽക്കത്തയെ മോർഗനും...

കൊൽക്കത്തയെ മോർഗനും രക്ഷിക്കാനായില്ല; അനായാസം മുംബൈ

text_fields
bookmark_border
കൊൽക്കത്തയെ മോർഗനും രക്ഷിക്കാനായില്ല; അനായാസം മുംബൈ
cancel

അബുദാബി: ഷെയ്​ഖ്​ സായിദ്​ സ്​റ്റേഡിയത്തിൽ ടോസ്​ നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിന്​ നൽകേണ്ടി വന്നത്​ വലിയ പിഴ. മുംബൈ ബൗളർമാർ വരിഞ്ഞുമുറക്കിയതോടെ അവരുടെ ഇന്നിങ്​സ്​ ​ 20 ഒാവറിൽ 148 റൺസിൽ അവസാനിക്കുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറിങ്ങിയ മുംബൈ ഒന്ന്​ ആഞ്ഞ്​ വീശിയതേയുള്ളൂ. വിജയം കൈപ്പിടിയിലായി.

16.5 ഒാവറിൽ വെറും രണ്ട്​ വിക്കറ്റ്​ നഷ്​ടത്തിലാണ്​ മുംബൈ കെ.കെ.ആർ മുന്നോട്ടുവെച്ച ലക്ഷ്യം എത്തിപ്പിടിച്ചത്​. കൂറ്റനടികൾക്ക്​ പേരുകേട്ട ക്വിൻറൺ ഡീക്കോക്ക്​ 44 പന്തിൽ 78 റൺസുമായി വെട്ടിത്തിളങ്ങിയതോടെയാണ്​ അവരുടെ വിജയം കൂടുതൽ എളുപ്പമായത്​. നായകൻ രോഹിത്​ ശർമയുമായി (36 റൺസ്​) ചേർന്ന്​ 94 റൺസി​െൻറ കൂട്ടുകെട്ടുണ്ടാക്കിയ ഡീക്കോക്ക്​ ഹർദ്ദിക്​ പാണ്ഡ്യക്കൊപ്പം (21)​ ടീമിന്​ വിജയവും സമ്മാനിച്ചു. മുംബൈ ബാറ്റ്​സ്​മാനുടെ മുമ്പിൽ കൊൽക്കത്ത ബൗളർമാരിൽ ആർക്കും​ അദ്​ഭുതം കാട്ടാനായില്ല. ഇതോടെ മുംബൈ വീണ്ടും പോയിൻറ്​ പട്ടികയിൽ ഒന്നാമൻമാരായി.

ദിനേശ്​ കാർത്തിക്കിന്​ പകരം ഇയാൻ മോർഗനെ നായകനാക്കിയിറങ്ങിയ കെ.കെ.ആറി​െൻറ മുൻനിര ബാറ്റ്​സ്​മാൻമാരെല്ലാം എളുപ്പം കടപുഴകിയതോടെ വാലറ്റത്ത്​ പാറ്റ്​ കമ്മിൻസ്​ നടത്തിയ രക്ഷാപ്രവർത്തനമാണ്​ ടീമിന്​ മാന്യമായ സ്​കോർ സമ്മാനിച്ചത്​. 36 പന്തിൽ 53 റൺസായിരുന്നു കമ്മിൻസി​െൻറ സമ്പാദ്യം. നായകൻ ഇയാൻ മോർഗൻ 29 പന്തിൽ 39 റൺസ്​ നേടി. ദിനേഷ്​ കാർത്തിക്കിന്​ എട്ടു പന്തിൽ നാല്​ റൺസ്​ മാത്രമാണെടുക്കാനായത്​. മുംബൈക്ക്​ വേണ്ടി രാഹുൽ ചാഹർ നാല്​ ഒാവറിൽ 18 റൺസ്​ മാത്രം വഴങ്ങി രണ്ട്​ വിക്കറ്റുകളെടുത്തു. റൺസ്​ വിട്ടുകൊടുക്കാതെ മറ്റു ബൗളർമാരും ശ്രദ്ധിച്ചതോടെ കൊൽക്കത്തയുടെ സ്​കോർ ചുരുങ്ങുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mumbai indianskolkata knight ridersIPL 2020
News Summary - MI vs KKR match
Next Story