Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജദേജക്ക് മൂന്ന് വിക്കറ്റ്; മുംബൈക്കെതിരെ ചെന്നൈക്ക് 158 റൺസ് വിജയലക്ഷ്യം

text_fields
bookmark_border
ജദേജക്ക് മൂന്ന് വിക്കറ്റ്; മുംബൈക്കെതിരെ ചെന്നൈക്ക് 158 റൺസ് വിജയലക്ഷ്യം
cancel

മുംബൈ: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് 158 റൺസ് വിജയ ലക്ഷ്യം. സീസണിലെ ആദ്യ ഹോം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 157 റൺസെടുത്തു. ഓപ്പണർ ഇഷാൻ കിഷനാണ് മുംബൈയുടെ ടോപ് സ്കോറർ.

21 പന്തിൽ 32 റൺസെടുത്ത കിഷനെ രവീന്ദ്ര ജദേജ മടക്കി. ടിം ഡേവിഡ് 22 പന്തിൽ 31 റൺസും നായകൻ രോഹിത് ശർമ 13 പന്തിൽ 21 റൺസും എടുത്ത് പുറത്തായി. കാമറൂൺ ഗ്രീൻ (11 പന്തിൽ 12), സൂര്യകുമാർ യാദവ് (രണ്ടു പന്തിൽ ഒന്ന്), തിലക് വർമ (18 പന്തിൽ 22), അർഷാദ് ഖാൻ (നാലു പന്തിൽ രണ്ട്), ട്രിസ്റ്റൻ സ്റ്റബ്സ് (പത്ത് പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

13 പന്തിൽ 18 റൺസുമായി ഹൃത്വിക് ഷൊക്കീനും ആറു പന്തിൽ അഞ്ചു റൺസുമായി പിയൂഷ് ചൗളയും പുറത്താകാതെ നിന്നു. ചെന്നൈക്കു വേണ്ടി രവീന്ദ്ര ജദേജ മൂന്നു വിക്കറ്റും തുഷാർ ദേശ്പാണ്ഡെ, മിച്ചൽ സാന്‍റനർ എന്നിവർ രണ്ട് വിക്കറ്റ് വീതവും സിസന്ദ മഗല ഒരു വിക്കറ്റും വീഴ്ത്തി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - MI vs CSK IPL 2023
Next Story