പരമ്പര ലക്ഷ്യമിട്ട് രോഹിതും സംഘവും; ഇന്ത്യ-ലങ്ക രണ്ടാം ട്വന്റി20 ഇന്ന്
text_fieldsധരംശാല: വെസ്റ്റിൻഡീസിനെ തൂത്തുവാരിയതിനു പിന്നാലെ ശ്രീലങ്കക്കെതിരെയും പരമ്പര വിജയം ലക്ഷ്യമിട്ട് രോഹിത് ശർമയും സംഘവും ശനിയാഴ്ച രണ്ടാം ട്വന്റി20 മത്സരത്തിനിറങ്ങുന്നു. ഈ വർഷാവസാനം ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ആയുധങ്ങൾ രാകിമിനുക്കാനൊരുങ്ങുകയാണ് ടീം ഇന്ത്യ.
വിൻഡീസിനെതിരെ നിറംമങ്ങിയ ശേഷം ലങ്കക്കെതിരായ ആദ്യ കളിയിൽ മിന്നിത്തിളങ്ങിയ ഇഷാൻ കിഷന്റെ ഫോമാണ് ടീമിന്റെ പ്ലസ് പോയന്റ്. നായകൻ രോഹിത് ശർമയുടെയും ശ്രേയസ് അയ്യരുടെയും മികവും ടീമിന് തുണയാവും. കഴിഞ്ഞ കളിയിൽ ടീമിൽ ഇടംപിടിച്ചിട്ടും ബാറ്റിങ്ങിനിറങ്ങാൻ അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസൺ ഇന്ന് അവസരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.

