ധോണി ചെന്നൈ നായകസ്ഥാനം ഒഴിഞ്ഞേക്കും, നറുക്ക് വീഴുക ഈ താരത്തിന്; റിപ്പോർട്ട്
text_fieldsഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ) ടീമുകൾ ടൂർണമെൻറിെൻറ 15-ാം സീസണിനായുള്ള ആസൂത്രണം ആരംഭിച്ചു കഴിഞ്ഞു. ചെന്നൈ സൂപ്പർ കിങ്സും (CSK) 2022 സീസണിനായുള്ള തയ്യാറെടുപ്പുകളിലാണ്. അതിനിടെ ആരാധകരെ ഞെട്ടിക്കുന്ന വാർത്തകളാണ് അണിയറയിൽ നിന്നും വരുന്നത്.
സി.എസ്.കെ ഫ്രാഞ്ചൈസി ഇത്തവണ ക്യാപ്റ്റനെ മാറ്റിയേക്കുമെന്നും എം.എസ് ധോണി തെൻറ നായകസ്ഥാനം ടീമിലെ മറ്റൊരു കളിക്കാരന് കൈമാറാൻ സാധ്യതയുണ്ടെന്നുമാണ് വിവരം. ചെന്നെ ടീമുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമങ്ങളാണ് ഇത് റിപ്പോർട്ട് ചെയ്തത്.
നേരത്തെ, സിഎസ്‌കെ ടീം മാനേജ്‌മെന്റും എംഎസ് ധോണിയും ടീമിെൻറ ഭാവിയെക്കുറിച്ച് ആസൂത്രണം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. വരാനിരിക്കുന്ന സീസണിൽ ധോണി നായകസ്ഥാനം മറ്റൊരാൾക്ക് കൈമാറിയേക്കുമെന്നും അന്ന് സൂചനകളുണ്ടായിരുന്നു. സമീപകാലത്തെ ചില ഊഹാപോഹങ്ങൾ വിശ്വസിക്കാമെങ്കിൽ, ധോണി തന്റെ നായകത്വം രവീന്ദ്ര ജഡേജയെ ഏൽപ്പിച്ചേക്കും.
പ്രധാന ലേലത്തിന് മുമ്പ് നാല് താരങ്ങളെയാണ് സിഎസ്‌കെ നിലനിർത്തിയത്. കഴിഞ്ഞ സീസണിൽ ടീമിനെ കിരീട വിജയത്തിലേക്ക് നയിച്ച പ്രധാന താരങ്ങളായ എംഎസ് ധോണിയെയും രവീന്ദ്ര ജഡേജ, ഋതുരാജ് ഗെയ്‌ക്‌വാദ് എന്നിവരെയുമാണ് നിലനിർത്തിയത്. കൂടാതെ, ഓൾറൗണ്ടർ മൊയീൻ അലിയും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

