Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആരെയാണ്​...

ആരെയാണ്​ ടീമിലെടുക്കേണ്ടതെന്ന്​ പ്രിതി സിന്‍റ, സ്വന്തം പേര്​ കമന്‍റ്​ ചെയ്​ത്​ ശ്രീശാന്ത്​

text_fields
bookmark_border
ആരെയാണ്​ ടീമിലെടുക്കേണ്ടതെന്ന്​ പ്രിതി സിന്‍റ, സ്വന്തം പേര്​ കമന്‍റ്​ ചെയ്​ത്​ ശ്രീശാന്ത്​
cancel

ചെന്നൈ: ഐ.പി.എൽ ലേലത്തിനൊരുങ്ങവേ പഞ്ചാബ്​ കിങ്​സ്​ ഉടമകളിലൊരാളായ പ്രിതി സിന്‍റയിട്ട ഇൻസ്റ്റഗ്രാം പോസ്റ്റും അതിന്​ താഴെ മലയാളി താരം ശ്രീശാന്തിട്ട കമന്‍റും വൈറലാകുകയാണ്​.

ചെ​െന്നെയിൽ ഐ.പി.എൽ ലേലത്തിനായെത്തി. ഏതൊക്കെ കളിക്കാരെയാണ്​ പഞ്ചാബ്​ കിങ്​സിൽ കാണേണ്ടതെന്ന്​ പറയൂ എന്നായിരുന്നു പ്രിതി സിന്‍റയുടെ പോസ്റ്റ്​. തൊട്ടുപിന്നാലെ എല്ലാവരെയും ഞെട്ടിച്ച്​ ​ശ്രീശാ​ന്തിന്‍റെ കമന്‍റെത്തി. ലേലത്തിൽ ഞാൻ ഉൾപ്പെട്ടിട്ടില്ല. എന്നാലും എന്നെ ടീമിലെടുക്കാം എന്നായിരുന്നു ​ശ്രീശാന്തിന്‍റെ കമന്‍റ്​. ശ്രീശാന്തിന്‍റെ കമന്‍റിനോട്​ പ്രിതി സിന്‍റ മറുപടിയൊന്നും നൽകിയിട്ടില്ല.


തുടർന്ന്​ നിരവധി പേർ ശ്രീശാന്തിന്​ അവസരം നൽകണമെന്ന അഭിപ്രായവുമായി രംഗത്തെത്തി. ചിലർ ശ്രീശാന്തിനെ പരിഹസിക്കുകയും ചെയ്​തു. തുടർന്ന്​ ​ശ്രീശാന്ത്​ എല്ലാവർക്കും തമാശ രൂപേണ ആശ​ംസ നേർന്ന്​ മറ്റൊരു കമന്‍റുമിട്ടു.


വാതുവെപ്പ്​ വിവാദത്തെ തുടർന്ന്​ വിലക്ക്​ നേരിട്ട ​ശ്രീശാന്ത്​ മുഷ്​താഖ്​ അലി ട്രോഫിക്കുള്ള കേരള ടീമിൽ മടങ്ങിയെത്തിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല. എങ്കിലും ഐ.പി.എൽ പ്രവേശനം പ്രതീക്ഷിച്ച ​ശ്രീശാന്തിന്​ തിരിച്ചടിയായി ഐ.പി.എൽ രജിസ്​ട്രേഷനിൽ നിന്നും ഒഴിവാക്കുകയായിരുന്നു. നേരത്തേ കിങ്​സ്​ ഇലവൻ പഞ്ചാബിന്​ വേണ്ടി കളിച്ചിട്ടുള്ള ശ്രീശാന്ത്​ വിവിധ ഐ.പി.എൽ ടീമുകൾക്കായി 44 മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്​. 40 വിക്കറ്റുകളും താരത്തിന്‍റെ പേരിലുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Preity ZintaIPL 2021 AuctionS. Sreesanth
News Summary - S Sreesanth tells Preity Zinta before IPL 2021 Auction
Next Story