Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅവിസ്​മരണീയ...

അവിസ്​മരണീയ മത്സരത്തി​െൻറ ഓർമക്കായി ഗെയ്​ലും പൊള്ളാർഡും ​ജേഴ്​സി കൈമാറി

text_fields
bookmark_border
അവിസ്​മരണീയ മത്സരത്തി​െൻറ ഓർമക്കായി ഗെയ്​ലും പൊള്ളാർഡും ​ജേഴ്​സി കൈമാറി
cancel

ദുബൈ: ട്വൻറി 20 ക്രിക്കറ്റിലെ ഏറ്റവും ​മനോഹരമായ മത്സരങ്ങൾക്കൊന്നിനായിരുന്നു ദുബൈ അന്താരാഷ്​ട്ര സ്​റ്റേഡിയം സാക്ഷ്യം വഹിച്ചത്​. നിശ്ചിത സ്​കോറും സൂപ്പർ ഓവറും 'ടൈ' കെട്ടിയതോടെ വിജയികളെ കണ്ടെത്താൻ അധികൃതർക്ക്​ ഒരു സൂപ്പർഓവർകൂടി നടത്തേണ്ടിവന്നു.

ഇ​ഞ്ചോടിഞ്ച്​ മത്സരത്തി​െൻറ ഒടുവിൽ പരസ്​പര ബഹുമാനത്തോടെ ​േജഴ്​സി കൈമാറുന്ന കീറൻ പൊള്ളാർഡി​േൻറയും ക്രിസ്​ ​ഗെയിലി​േൻറയും ചിത്രങ്ങൾ വൈറലായിരിക്കുകയാണ്​. മുംബൈ ഇന്ത്യൻസി​െൻറ ഇന്നിങ്​സിന്​ ബലം പകർന്നത്​ പൊള്ളാർഡായിരുന്നുവെങ്കിൽ കിങ്​സ്​ ഇലവൻ പഞ്ചാബി​നെ രണ്ടാം സൂപ്പർഓവറിൽ വിജയത്തിലെത്തിച്ചത്​ ആദ്യ പന്തിൽ സിക്​സർ കുറിച്ച ഗെയിലായിരുന്നു. കരീബിയൻ താരങ്ങളായ ഇരുവരും വമ്പനടികൾക്ക്​ പേരുകേട്ടവരാണ്​.

ചിത്രത്തോടൊപ്പം അടിക്കുറിപ്പായി മുംബൈ ഇന്ത്യൻസ്​ നൽകിയത്​ ഇങ്ങനെ: ''എക്കാലത്തേയും മികച്ച ട്വൻറി 20യെന്ന്​ വിളിക്കാവുന്ന മത്സരത്തിനൊടുവിൽ രണ്ട്​ ഇതിഹാസങ്ങൾ ജേഴ്​സി കൈമാറുന്നു. മത്സരത്തിന്​ അവസാനം പരസ്​പരം കാത്തുസൂക്ഷിക്കുന്ന ബഹുമാനം​ ഈ കളിയോട്​ നമുക്ക്​ ഇഷ്​ടം വർധിപ്പിക്കുന്നു.''

മുംബൈ ഇന്ത്യൻസ്​ ഉയർത്തിയ 176 റൺസ്​ പിന്തുടർന്നിറങ്ങിയ പഞ്ചാബിനും 176 റൺസ്​ എടുക്കാനേ സാധിച്ചിരുന്നുള്ളൂ. സൂപ്പർഓവറിൽ ജസ്​പ്രീത്​ ബുംറയുടെ പന്തുകൾക്ക്​ മുമ്പിൽ പതറിയ പഞ്ചാബ്​ കുറിച്ചത്​ വെറും അഞ്ച്​ റൺസ്​. എന്നാൽ ബുംറക്ക്​ അതേനാണയത്തിൽ മുഹമ്മദ്​ ഷമി മറുപടി നൽകിയതോടെ മുംബൈക്കും എടുക്കാനായത്​ അഞ്ചുറൺസ് മാത്രം​.

തുടർന്ന്​ രണ്ടാം സൂപ്പർഓവറിലേക്ക്​ നീണ്ട മത്സരത്തിൽ മുംബൈ കുറിച്ച 11 റൺസ്​ പഞ്ചാബ്​ മറികടക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chris GayleKieron PollardIPL 2020
Next Story