Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഹ്‍ലിയുടെ രാജകീയ ഇന്നിങ്സ്; പ്രതികരണവുമായി മാസ്റ്റർ ബ്ലാസ്റ്റർ

text_fields
bookmark_border
കോഹ്‍ലിയുടെ രാജകീയ ഇന്നിങ്സ്; പ്രതികരണവുമായി മാസ്റ്റർ ബ്ലാസ്റ്റർ
cancel

ട്വന്റി 20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെ നാല് വിക്കറ്റിന് തകര്‍ത്തതിനേക്കാൾ ഇപ്പോൾ ക്രിക്കറ്റ് പ്രേമികൾ ആഘോഷിക്കുന്നത് വിരാട് കോഹ്‍ലിയുടെ രാജകീയമായ തിരിച്ചുവരവാണ്. തകർന്നടിഞ്ഞ ബാറ്റിങ് നിരയെ ഒറ്റക്ക് തോളിലേറ്റിയാണ് കോഹ്‍ലി നീലപ്പടക്ക് വിജയം നേടിക്കൊടുത്തത്. 53 പന്തുകളില്‍ ആറ് ഫോറും നാല് സിക്സുമടക്കം പുറത്താവാതെ 82 റണ്‍സാണ് കോഹ്‍ലി അടിച്ചെടുത്തത്.

കോഹ്‍ലിയുടെ ഇന്നിങ്സ് സഹതാരങ്ങളെയും മുൻ ഇന്ത്യൻ ഇതിഹാസങ്ങളെയും ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. സാക്ഷാൻ സചിൻ ടെണ്ടുൽക്കറും തന്റെ ആവേശം ട്വിറ്ററിൽ പങ്കുവെച്ചു. 'കോഹ്‍ലി ഇത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച ഇന്നിംഗ്‌സാണെന്നതിൽ യാതൊരു സംശയവുമില്ല. താങ്കൾ കളിക്കുന്നത് കാണാൻ തന്നെ ഒരു രസമായിരുന്നു. റൗഫിനെതിരെ 19-ആം ഓവറിൽ ബാക്ക്‌ഫൂട്ടിൽ പറത്തിയ സിക്‌സ് ഗംഭീരമായിരുന്നു.. ഇതുപോലെ തന്നെ തുടരുക.. -സചിൻ ട്വീറ്റ് ചെയ്തു.

ഹർഭജൻ സിങ്, കെ.എൽ രാഹുൽ, രോഹിത് ശർമ, യുവരാജ് സിങ് എന്നിവരും സമൂഹ മാധ്യമങ്ങളിൽ കോഹ്‍ലിക്ക് ആശംസകളുമായി എത്തി.




Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Master Blaster reacts to Kohli's royal innings
Next Story