വനിത ട്വൻറി 20 ചാലഞ്ച്; കപ്പുയർത്തി സ്മൃതി മന്ദാനയുടെ ടീം
text_fieldsഷാർജ: വനിത ട്വൻറി ചാലഞ്ചിൽ ട്രയൽേബ്ലസേഴ്സിന് കിരീടം. ആദ്യം ബാറ്റുചെയ്തട്രയൽേബ്ലസേഴ്സ് ഉയർത്തിയ 119 റൺസ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ സൂപ്പർ നോവാസിന് 102 റൺസെടുക്കാനേ സാധിച്ചുള്ളൂ. 18 റൺസിന് മൂന്നുവിക്കറ്റെടുത്ത സൽമ ഖാത്തൂനും ഒൻപത് റൺസിന് രണ്ട് വിക്കറ്റെടുത്ത ദീപ്തി ശർമയും സൂപ്പർനോവാസിനെ ചുരുട്ടിക്കെട്ടുകയായിരുന്നു. 30 റൺസെടുത്തക്യാപ്റ്റൻ ഹർമൻ പ്രീത കൗറിന് മാത്രമേ പിടിച്ചു നിൽക്കാനായുള്ളൂ.
ആദ്യം ബാറ്റുചെയ്ത ട്രയൽേബ്ലസേഴ്സ് ക്യാപ്റ്റൻ സ്മൃതി മന്ദാനയുടെ (68) അർധസെഞ്ച്വറി മികവിലാണ് മികച്ച ടോട്ടൽ പടുത്തുയർത്തിയത്. ഡിയാൻഡ്ര (20), റിച്ച ഘോഷ് (10), ദീപ്തി ശർമ (9), ഹർലീൻ ഡിയോൾ (4), സോഫി എക്ലസ്റ്റോൺ (1) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. കൂട്ടാളികളെല്ലാം ഒറ്റയക്കത്തിൽ പുറത്താവാൻ മത്സരിച്ചപ്പോഴാണ് സ്മൃതി മന്ദാന ക്രീസിൽ നിലയുറപ്പിച്ച് ടീം ടോട്ടൽ മുന്നോട്ട് നയിച്ചത്. 118 റൺസെടുക്കുേമ്പാഴേക്കും എട്ടു വിക്കറ്റ് നഷ്ടമായി. അഞ്ചു വിക്കറ്റ് വീഴ്ത്തിയ രാധാ യാദവാണ് ട്രയൽ േബ്ലസേഴ്സിെൻറ നടുവൊടിച്ചത്.

