Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡാഡീ... ഇതു...

ഡാഡീ... ഇതു നിങ്ങൾക്കുവേണ്ടി; പിതാവി​െൻറ മരണവാർത്തക്കു പിന്നാലെ മൻദീപ്​ കളത്തിൽ

text_fields
bookmark_border
ഡാഡീ... ഇതു നിങ്ങൾക്കുവേണ്ടി; പിതാവി​െൻറ മരണവാർത്തക്കു പിന്നാലെ മൻദീപ്​ കളത്തിൽ
cancel
camera_alt

മൻദീപ്​ സിങ്ങും പിതാവ്​ ഹർദേവ്​ സിങ്ങും

ഷാർജ: പിതാവി​െൻറ ഒാർമകളിലായിരുന്നു മൻദീപ്​ സിങ്​. പിതാവും കോച്ചുമായിരുന്ന ഹർദേവ്​ സിങ്ങി​െൻറ മരണവാർത്ത എത്തി മണിക്കൂറുകൾക്കകമായിരുന്നു ശനിയാഴ്​ച മൻദീപ്​ കിങ്​സ്​ ഇലവൻ പഞ്ചാബിനായി കളത്തിലിറങ്ങിയത്​. ​െഎ.പി.എൽ മത്സരവും കോവിഡ്​ പ്രോ​േട്ടാകോളും പാലിച്ച്​ നാട്ടിലേക്ക്​ മടങ്ങാതിരുന്ന മൻദീപ്​ പഞ്ചാബിലെ ജലന്ധറിൽ നടന്ന സംസ്​കാര ചടങ്ങുകൾക്ക്​ വിഡിയോ കാളിൽ സാക്ഷിയായാണ്​ അന്ന്​ കളത്തിലിറങ്ങിയത്​. പിതാവി​െൻറ ഒാർമകളിൽ വിങ്ങുന്ന ഹൃദയവുമായി ബാറ്റേന്തിയ അവൻ 17 റൺസെടുത്തു. അന്ന്​ പഞ്ചാബി​െൻറ ജയം മൻദീപി​െൻറ പിതാവിന്​ സമർപ്പിച്ചാണ്​ സഹതാരങ്ങളും ​​േകാച്ചിങ്​ സ്​റ്റാഫും യുവറൗണ്ടറുടെ വേദനയോട്​ ​െഎക്യപ്പെട്ടത്​. കറുത്ത ആംബാൻഡ്​ അണിഞ്ഞായിരുന്നു ടീം അംഗങ്ങൾ കളിച്ചത്​.

ജീവിതത്തിലെ ഏറ്റവും ദുർഘടമായ സന്ദർഭത്തിൽ ആശ്വാസം പകർന്ന്​ ചേർത്തുപിടിച്ച ടീമിനുള്ള നന്ദിപ്രകടനമായിരുന്നു ​തിങ്കളാഴ്​ച രാത്രിയിൽ മൻദീപ്​ ക്രീസിൽ കാഴ്​ചവെച്ചത്​. കൊൽക്കത്തക്കെതി​െ പഞ്ചാബിന്​ എട്ട്​ വിക്കറ്റ്​ ജയമൊരുക്കിയ ഇന്നിങ്​സുമായി മൻദീപ്​ പിതാവിന്​ ഏറ്റവും പ്രിയപ്പെട്ട രീതിയിൽതന്നെ അന്ത്യാഭിവാദ്യം നൽകുകയും ചെയ്​തു. കെ.എൽ. രാഹുലിനൊപ്പം ​ഒാപണറായി ക്രീസിലെത്തി 56 പന്തിൽ 66 റൺസെടുത്ത പഞ്ചാബ്​ താരം പുറത്താവാതെ നിന്നു.

അർധസെഞ്ച്വറി തികച്ച ശേഷം ആകാശത്തേക്ക്​ ബാറ്റുയർത്തി, നിറഞ്ഞകണ്ണുകളുമായി ത​െൻറ ഇന്നിങ്​സ്​ മൺമറഞ്ഞ പിതാവിന് സമർപ്പിച്ചായിരുന്നു മൻദീപി​െൻറ ആഘോഷം. ഡഗ്​ ഒൗട്ടിൽ രാഹുലും കോച്ച്​ കും​െബ്ലയും വസിംജാഫറും എഴ​ുന്നേറ്റുനിന്ന്​ കൈയടിച്ചു. ഒാടിയെത്തിയ ക്രിസ്​ ഗെയ്​ൽ ചേർത്തുപിടിച്ചപ്പോൾ, അഭിനന്ദനവുമായി എതിർടീം അംഗങ്ങളായ ദിനേഷ്​ കാർത്തികു​മെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mandeep singh
Next Story