Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഡൽഹി ക്രിക്കറ്റിൽ...

ഡൽഹി ക്രിക്കറ്റിൽ നിന്നും ഓടിയൊളിച്ചയാൾ ...​; ഗംഭീറിന്റെ ട്വീറ്റ് ലക്ഷ്യംവെക്കുന്നതാരെ ?

text_fields
bookmark_border
ഡൽഹി ക്രിക്കറ്റിൽ നിന്നും ഓടിയൊളിച്ചയാൾ ...​; ഗംഭീറിന്റെ ട്വീറ്റ് ലക്ഷ്യംവെക്കുന്നതാരെ ?
cancel

ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ലഖ്നോ സൂപ്പർ ജയ്ന്റ് മെന്ററുമായ ഗൗതം ഗംഭീർ അടുത്തകാലത്ത് വാർത്തകളിൽ ഇടം പിടിച്ചത് വിരാട് കോഹ്‍ലിയുമായുള്ള തർക്കങ്ങളുടെ പേരിലായിരുന്നു. ഗ്രൗണ്ടിലെ തർക്കത്തിന് പിന്നാലെ ബുധനാഴ്ച ഗംഭീർ പങ്കുവെച്ച ട്വീറ്റാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. സമ്മർദത്താൽ ഡൽഹി ക്രിക്കറ്റിൽ നിന്നും ഓടിയൊളിച്ച മനുഷ്യൻ ഇപ്പോൾ ആകാംക്ഷയിലാണെന്നായിരുന്നു ട്വീറ്റ്. ആരുടെയും പേര് പരാമർശിക്കാതെയുള്ള ഗംഭീറിന്റെ ട്വീറ്റ് പല തരത്തിലുള്ള അഭ്യൂഹങ്ങൾ തിരികൊളുത്തിയിട്ടുണ്ട്.

അതേസമയം, പ്രമുഖ ജേണലിസ്റ്റായ രജത് ശർമ്മയെ ലക്ഷ്യംവെക്കുന്നതാണ് ഗംഭീറിന്റെ ട്വീറ്റെന്ന് റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ഗംഭീറി​നെ വിമർശിച്ച് ശർമ്മ ട്വീറ്റ് ചെയ്തിരുന്നു. ഗംഭീറിന് വിരാട് കോഹ്‍ലിയോട് അസൂയയാണെന്നായിരുന്നു അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്.

ഗംഭീർ ക്രിക്കറ്റിന് എതിരായാണ് പ്രവർത്തിച്ചത്. ഇത് ഒരു മുൻ ഇന്ത്യൻ താരത്തിനും എം.പിക്കും ഒട്ടും ഭൂഷണമല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ വിമർശനങ്ങളിലാണ് ഗംഭീറിന്റെ മറുപടി ഇപ്പോൾ പുറത്ത് വന്നിരിക്കുന്നതെന്നാണ് സൂചന.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gautam gambhirVirat Kohli
News Summary - 'Man who ran away from Delhi Cricket..', Gautam Gambhir's cryptic tweet
Next Story