ക്രിക്കറ്റ് കളിക്കുന്നതിനിടെ സമീപത്ത് കളിച്ചവരുടെ പന്ത് തലയിൽ വീണ് മധ്യവയസ്കന് ദാരുണാന്ത്യം
text_fieldsമുംബൈ: ക്രിക്കറ്റ് കളിക്കുന്നതിനിടെ പന്ത് തലയിൽ പതിച്ച് മധ്യവയസ്കന് ദാരുണാന്ത്യം. മുംബൈ മാട്ടുംഗയിലെ മേജർ ധഡ്കർ മൈതാനത്ത് കളിക്കുന്നതിനിടെ സമീപത്തെ പിച്ചിൽ ക്രിക്കറ്റ് കളിച്ചവരുടെ പന്ത് തലയിൽ വീണാണ് ജയേഷ് സാവ്ല (52) മരിച്ചത്.
ഗ്രൗണ്ടിൽ കുഴഞ്ഞുവീണ ജയേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു ദാരുണ സംഭവം. സംഭവത്തിൽ മുംബൈ പൊലീസ് അപകട മരണത്തിന് കേസെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. ദാദർ യൂനിയൻ സ്പോർട്ടിങ് ക്ലബിന്‍റെ വെറ്ററൻസിനുവേണ്ടിയുള്ള ടൂർണമെന്‍റിൽ കച്ചി കമ്യൂണിറ്റിക്കുവേണ്ടി കളിക്കുന്നതിനിടെയാണ് അപകടം. സ്ഥല പരിമിതിയും സമയക്കുറവും കാരണം ടൂർണമെന്‍റിലെ രണ്ടു മത്സരങ്ങൾ ഗ്രൗണ്ടിലെ വ്യത്യസ്ത പിച്ചുകളിലായി ഒരേസമയത്താണ് നടത്തിയിരുന്നത്.
രണ്ടാമത്തെ മത്സരം നടക്കുന്ന പിച്ചിനു സമീപത്താണ് ഈസമയം ജയേഷ് ഫീൽഡ് ചെയ്തിരുന്നത്. ബാറ്ററുടെ പുൾ ഷോട്ടിൽനിന്നുള്ള പന്ത് പതിച്ചത് ജയേഷിന്‍റെ ചെവിയുടെ പുറകിലായിരുന്നു. പന്ത് കൊണ്ടതിന്‍റെ ആഘാതത്തിൽ അദ്ദേഹം നിലത്തുവീണു. തലക്കേറ്റ ഗുരുതര പരിക്കാണ് മരത്തിന് കാരണമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

