Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദാദക്ക്​ രോഗശാന്തി നേർന്ന്​​ ദീദി, ​ഗാംഗുലിക്കായി പ്രാർഥനയോടെ ക്രിക്കറ്റ്​ ലോകം

text_fields
bookmark_border
ദാദക്ക്​ രോഗശാന്തി നേർന്ന്​​ ദീദി, ​ഗാംഗുലിക്കായി പ്രാർഥനയോടെ ക്രിക്കറ്റ്​ ലോകം
cancel

കൊൽക്കത്ത: നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബി.സി.സി.ഐ പ്രസിഡന്‍റും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക്​ രോഗശാന്തി നേർന്ന്​ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വേഗത്തിലുള്ള രോഗശമനം ആശംസിക്കുന്നതായും തന്‍റെ പ്രാർഥനകൾ ഗാംഗുലിക്കും കുടുംബത്തിനുമൊപ്പമുണ്ടെന്നും മമത ട്വീറ്റ്​ ചെയ്​തു.

നേരത്തേ പശ്ചിമബംഗാളിൽ മമത ബാനർജിക്ക്​ പൂട്ടിടാനായി സൗരവ്​ ഗാംഗുലിയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ബി.ജെ.പി ഉയർത്തിക്കാണിക്കുമെന്ന്​ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ടായിരുന്നു. ഗാംഗുലിക്ക്​ രോഗശമനം ആശംസിച്ച്​​് ക്രിക്കറ്റ്​താരങ്ങളും രംഗ​െത്തത്തി.

വിരാട്​ കോഹ്​ലി, അനിൽ കും​​െബ്ല, ഗൗതം ഗംഭീർ, പ്രഗ്യാൻ ഓജ, കുൽദീപ്​ യാദവ്​, ഇർഫാർ പത്താൻ അടക്കമുള്ള താരങ്ങളും ബി.സി.സി.ഐ ജനറൽ സെക്രട്ടറി ജയ്​ഷായും ഗാംഗുലിക്ക്​ രോഗശമനം നേർന്നു.

"ലഘുവായ ഒരു ഹൃദയാഘാതമാണ് അദ്ദേഹത്തിനുണ്ടായത്. ഇപ്പോൾ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹത്തിന് വിവിധ പരിശോധനകൾ നടത്തി. ആഞ്ജിയോപ്ലാസ്റ്റി വേണോ വേണ്ടയോ എന്ന് ഞങ്ങൾ ചർച്ച ചെയ്യുകയാണ്. ബ്ലോക്ക് മാറ്റാനുള്ള സ്റ്റെൻ്റ് ഇടണോ എന്നതിനെപ്പറ്റിയും ആലോചിക്കുന്നുണ്ട്.-" ചികിത്സാസംഘത്തിൽ പെട്ട ഡോക്ടർ മനോജ് മൊണ്ടാൽ പറഞ്ഞു.

വെള്ളിയാഴ്ച വൈകുന്നേരം വീട്ടിലെ ജിമ്മിൽ നടത്തിയ വർക്കൗട്ടിനിടെയാണ് ഗാംഗുലിക്ക് നെഞ്ചുവേദന ഉണ്ടായത്. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mamata Banerjee wishes Sourav Ganguly ‘a speedy recovery’ after BCCI president complains of chest pain
Next Story