Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കപ്പേം മീനും വേണോ സഞ്ജു ചേട്ടാ'

text_fields
bookmark_border
കപ്പേം മീനും വേണോ സഞ്ജു ചേട്ടാ
cancel
camera_alt

വെസ്റ്റിൻഡീസ് പര്യടനത്തിനെത്തിയ സഞ്ജു സാംസണും ഭാര്യ ചാരുലതയും

Listen to this Article

പോർട് ഓഫ് സ്പെയിൻ: കരീബിയൻ മണ്ണിലെത്തിയ സഞ്ജു സാംസണിനൊപ്പം കൂടി മലയാളി ആരാധകർ. പത്നീസമേതമാണ് സഞ്ജുവിന്റെ പര്യടനം. താരം വിമാനത്താവളത്തിനു പുറത്തിറങ്ങിയപ്പോള്‍തന്നെ 'സഞ്ജു ചേട്ടാ, ഞങ്ങള്‍ ഗ്രൗണ്ടിലുണ്ടാവും, പൊളിച്ചേക്കണേ' എന്ന് ഒരാള്‍ ഉറക്കെ പറയുന്നുണ്ടായിരുന്നു.

ഇവർക്കൊപ്പം പിന്നീട് താരം വിഡിയോയും ചെയ്തു. 'ഹലോ എല്ലാവര്‍ക്കും നമസ്കാരം, ഞാനിപ്പോള്‍ ട്രിനിഡാഡിലാണ്. നമ്മുടെ ചേട്ടന്മാര്‍ കൂടെയുണ്ട്. വളരെ സന്തോഷം. ചെട്ടനിവിടെ ഉണ്ട്. ഒരു വിഡിയോ എടുക്കാന്‍ പറഞ്ഞതില്‍ വളരെ സന്തോഷം. കരീബിയനില്‍ ആദ്യ അനുഭവം ഞാന്‍ എയര്‍പോര്‍ട്ടില്‍നിന്ന് ഇറങ്ങിയപ്പോള്‍തന്നെ എന്റെ അടുത്ത് ചേട്ടന്‍ ബാക്കീന്ന് വിളിച്ച് കപ്പേം മീനും വേണോന്ന് ചോദിച്ചാണ് എന്നെ വീഴ്ത്തിയത്. അങ്ങനെയാണ് ആദ്യത്തെ മലയാളിയെ ഇവിടെ പരിചയപ്പെട്ടത്' -സഞ്ജു വിഡിയോയില്‍ പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Malayali fans with Sanju Samson
Next Story