മഹാരാജ ട്രോഫി ട്വന്റി20: മൈസൂരുവിന് ജയം
text_fieldsബംഗളൂരു: കെ.എസ്.സി.എ സംഘടിപ്പിക്കുന്ന മഹാരാജ ട്രോഫി ട്വന്റി20 ലീഗിൽ വ്യാഴാഴ്ച വൈകീട്ട് നടന്ന മത്സരത്തിൽ മൈസൂർ വാരിയേഴ്സ് 28 റൺസിന് ശിവമൊഗ്ഗ ലയൺസിനെ കീഴ്പ്പെടുത്തി. 30 റൺസും മൂന്നു വിക്കറ്റുമെടുത്ത സി.എ. കാർത്തിക്കാണ് വിജയികൾക്കുവേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 23 പന്തിൽ 45 റണ്ണെടുത്ത ക്യാപ്റ്റൻ കരുൺ നായരിന്റെ കരുത്തിൽ മൈസൂരു വാരിയേഴ്സ് ഏഴ് വിക്കറ്റിന് 179 റൺസിന്റെ ടോട്ടൽ കണ്ടെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശിവമൊഗ്ഗക്കായി നിഹാൽ 38 പന്തിൽ 46 റണ്ണടിച്ചെങ്കിലും ടീം സ്കോർ 20 ഓവറിൽ ഒമ്പതിന് 151 എന്ന സ്കോറിലൊതുങ്ങി. രണ്ടാം മത്സരത്തിൽ ബംഗളൂരു ബ്ലാസ്റ്റേഴ്സ് ആറു റൺസിന് മംഗളൂരു ഡ്രാഗൻസിനെ തോൽപിച്ചു.

