Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊൽക്കത്തയിൽ ലഖ്നോ കളിക്കാനെത്തുന്നത് മോഹൻ ബാഗാന്റെ ജഴ്സിയിൽ!

text_fields
bookmark_border
കൊൽക്കത്തയിൽ ലഖ്നോ കളിക്കാനെത്തുന്നത് മോഹൻ ബാഗാന്റെ ജഴ്സിയിൽ!
cancel

കൊൽക്കത്ത: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടാനൊരുങ്ങുന്ന ലഖ്നോ സൂപ്പർ ജയന്റ്സ് ധരിക്കുക ഐ.എസ്.എൽ ചാമ്പ്യന്മാരായ മോഹൻ ബഗാന്‍റെ ജഴ്സി. സമൂഹ മാധ്യമങ്ങൾ വഴി ടീം അധികൃതർ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ക്യാപ്റ്റൻ ക്രുണാൽ പാണ്ഡ്യയും ടീം അംഗങ്ങളായ മാർകസ് സ്റ്റോയിനിസ്, ആയുഷ് ബദോനി എന്നിവരും സ്​പെഷൽ എഡിഷൻ ജഴ്സി അണിഞ്ഞുനിൽക്കുന്ന പോസ്റ്ററുകളാണ് പുറത്തുവിട്ടിരിക്കുന്നത്.

ശനിയാഴ്ച ഈഡൻ ഗാർഡനിലാണ് നിർണായക മത്സരം. പതിവ് ഇളംനീല ജഴ്‌സി മാറ്റി മോഹൻ ബഗാന്റെ മറൂണും പച്ചയും ചേർന്ന നിറത്തിലുള്ള ജഴ്‌സിയാണ് ലഖ്‌നോ താരങ്ങൾ അണിയുക. ഐ.എസ്.എൽ കിരീടം സ്വന്തമാക്കിയ ടീമിന് ആദരമൊരുക്കുകയാണ് ലഖ്‌നോ ലക്ഷ്യം. ബംഗാളുകാരനായ സഞ്ജീവ് ഗോയെങ്കയാണ് ലഖ്‌നോയുടെയും മോഹൻ ബഗാന്റെയും ഉടമ. സൗത്താഫ്രിക്കൻ ട്വന്റി 20 ലീഗിലെ ദർബൻ സൂപ്പർ ജയന്റ്സിന്റെ ഉടമയും ഇദ്ദേഹമാണ്.

ഒരു മത്സരം മാത്രം ശേഷിക്കെ 12 പോയന്റുള്ള കൊൽക്കത്തയുടെ പ്ലേഓഫ് സാധ്യതകൾ ഏറെക്കുറെ അവസാനിച്ചിട്ടുണ്ട്. പ്ലേഓഫ് സാധ്യത മുന്നിലുള്ള ലഖ്‌നോ കൊൽക്കത്ത ആരാധകരെക്കൂടി കൂടെക്കൂട്ടാനുള്ള തന്ത്രമായും ജഴ്‌സി മാറ്റത്തെ വിലയിരുത്തുന്നുണ്ട്. നേരത്തെ, ഈഡനിൽ നടന്ന ചെന്നൈയുടെ മത്സരത്തിൽ ഗാലറി മഞ്ഞയിൽ മുങ്ങിയിരുന്നു. എം.എസ് ധോണിയോടുള്ള ആദരപ്രകടനമായായിരുന്നു ഇത്.

13 മത്സരങ്ങളിൽ 15 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള ലഖ്‌നോ പ്ലേഓഫിന് തൊട്ടരികെയാണ്. ചെന്നൈക്കും തുല്യപോയന്റാണെങ്കിലും റൺറേറ്റ് അടിസ്ഥാനത്തിൽ അവർ രണ്ടാമതെത്തുകയായിരുന്നു.

2020ലാണ് മോഹൻ ബഗാൻ എ.ടി.കെയുമായി ലയിച്ച് എ.ടി.കെ മോഹൻ ബഗാനായി പേരുമാറ്റിയത്. അടുത്ത സീസൺ മുതൽ ക്ലബിന്റെ പേര് മോഹൻ ബഗാൻ സൂപ്പർ ജയന്റ്‌സ് ആയിരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lucknow to play in Kolkata in ATK Mohun Bagan's jersey!
Next Story