മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം പ്രവീൺ കുമാറിന്റെ കാറിൽ ലോറിയിടിച്ചു; രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsമുൻ ഇന്ത്യൻ പേസർ പ്രവീൺ കുമാറും മകനും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു. ഇവരുടെ എസ്.യു.വി കാറിൽ ട്രെയിലർ ലോറി ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 9.30ഓടെ മീററ്റിലായിരുന്നു അപകടം. ഇരുവരും പരിക്കില്ലാതെ രക്ഷപ്പെട്ടു.
ദൈവാനുഗ്രഹത്താൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്ന് പ്രവീൺ പ്രതികരിച്ചു. ബന്ധുവിനെ വീട്ടിൽ കൊണ്ടുവിടാൻ പോയപ്പോൾ ട്രെയിലർ കാറിന്റെ പിറകിലിടിക്കുകയായിരുന്നു. വലിയ കാറായതിനാലാണ് പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. 36കാരനായ പ്രവീൺ കുമാർ ആറ് ടെസ്റ്റിലും 68 ഏകദിനങ്ങളിലും 10 ട്വന്റി 20കളിലും ഇന്ത്യൻ ജഴ്സിയണിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ജൂണിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്റർ ഋഷബ് പന്തിന്റെ കാർ ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ ഡിവൈഡറിലിടിച്ച് കത്തിയിരുന്നു. അപകടത്തിൽ ഗുരുതര പരിക്കേറ്റ താരം അദ്ഭുതകരമായാണ് രക്ഷപ്പെട്ടത്. ഇപ്പോൾ വിശ്രമത്തിലുള്ള താരം ഇന്ത്യൻ ടീമിൽ തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

