‘ജീവിതം ആഘോഷിക്കാനുള്ളതാണ്’; കറുപ്പ് വസ്ത്രത്തിൽ മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് സഞ്ജു
text_fieldsതിരുവനന്തപുരം: കറുപ്പ് പാന്റും ഷർട്ടുമണിഞ്ഞ് നടൻ മോഹൻലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ച് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഒറ്റക്കുള്ള ഫോട്ടോയും മോഹൻലാലിനൊപ്പമുള്ള വിവിധ ചിത്രങ്ങൾ കോർത്തിണക്കിയ വിഡിയോയുമാണ് സഞ്ജു ഫേസ്ബുക്കിൽ പങ്കുവെച്ചത്. ജീവിതം ആഘോഷിക്കാനുള്ളതാണെന്ന കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മോഹൻലാലും കറുത്ത വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.
കറുപ്പണിഞ്ഞുള്ള സഞ്ജുവിന്റെ ചിത്രം രാജസ്ഥാൻ റോയൽസ് ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലും ഷെയർ ചെയ്തിട്ടുണ്ട്. ‘അടിപൊളി ചേട്ടന്‍’ എന്ന വിശേഷണത്തോടെയാണ് ചിത്രം രാജസ്ഥാൻ റോയൽസ് പങ്കുവെച്ചത്. ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ ടീമിന്റെ ക്യാപ്റ്റനാണ് സഞ്ജു.
ശ്രീലങ്കക്കെതിരായ ട്വന്റി 20 പരമ്പരക്കിടെ പരിക്കേറ്റ താരത്തിന് ആസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ അവസരം നൽകിയിരുന്നില്ല. ഇഷാൻ കിഷനാണ് ഏകദിന പരമ്പരയിൽ വിക്കറ്റ് കീപ്പറായി ഇടം പിടിച്ചത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

