Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right122 മീറ്റർ!...

122 മീറ്റർ! ലിവിങ്​സ്​റ്റോൺ അടിച്ചത്​ എക്കാലത്തേയും വലിയ സിക്​സറുകളിലൊന്ന്​; വിഡിയോ കാണാം

text_fields
bookmark_border
122 മീറ്റർ! ലിവിങ്​സ്​റ്റോൺ അടിച്ചത്​ എക്കാലത്തേയും വലിയ സിക്​സറുകളിലൊന്ന്​; വിഡിയോ കാണാം
cancel

ലണ്ടൻ: പാകിസ്​താനെതിരായ രണ്ടാം ട്വന്‍റി 20യിൽ ഇംഗ്ലീഷ്​ ബാറ്റ്​സ്​മാൻ ലിയാൻ ലിവിങ്​സ്​റ്റോൺ അടിച്ചത്​ എക്കാലത്തേയും വലിയ സിക്​സറുകളിലൊന്ന്​. പാക്​ പേസർ ഹാരിസ്​ റൗഫാണ്​ ലിവിങ്​സ്​റ്റന്‍റെ 'ക്രൂരതക്ക്'​ ഇരയായത്​. ഹെഡിങ്​ലി മൈതാനത്ത്​ നിന്ന്​ അടിച്ച​ സിക്​സ്​ സ്​റ്റേഡിയത്തിന്‍റെ മേൽക്കൂരയിൽ തട്ടി അപ്പുറത്തുള്ള റഗ്​ബി സ്​റ്റേഡിയത്തിലാണ്​ വീണത്​.


ഇംഗ്ലണ്ട്​ ക്രിക്കറ്റ്​ ടീം പങ്കുവെച്ച ട്വീറ്റിൽ റഗ്​ബി ടീമായ ലീഡ്​സ്​ റൈനോസിനോട്​ പന്തെടുത്തുതരാൻ ആവശ്യപ്പെട്ടത്​ രസകരമായി. 121.96 മീറ്ററാണ്​ സിക്​സിന്‍റെ നീളം. എന്നാൽ ഇത്​ ക്രിക്കറ്റിലെ ഏറ്റവും നീളം കൂടിയ സികസ്​റായി ചിലർ വിശേഷിപ്പിച്ചെങ്കിലും കണക്കുകൾ പ്രകാരം ശരിയല്ല.


2012ൽ ന്യൂസിലാൻഡ്​ താരം മാർട്ടിൻ ഗപ്​റ്റിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഈഡൻ പാർക്ക്​ സ്​റ്റേഡിയത്തിൽ 127 മീറ്റർ സിക്​സർ നേടിയിട്ടുണ്ട്​. 2005ൽ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റിൽ ഗാബ്ബ സ്​റ്റേഡിയത്തിൽ ബ്രറ്റ്​ലീ 143 മീറ്റർ സിക്​സർ നേടിയിട്ടുണ്ടെന്നും​ കണക്കുകൾ പറയുന്നു. 27 കാരനായ ലിവിങ്​സ്​റ്റോൺ ടൂർണമെന്‍റിൽ തകർപ്പൻ ഫോമിലാണ്​. ആദ്യ ട്വന്‍റിയിൽ 43 പന്തിൽ 103 റൺസെടുത്ത ലിവിങ്​സ്റ്റൺ രണ്ടാം ട്വന്‍റിയിൽ 36 റൺസാണ്​ എടുത്തത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Liam Livingstonebiggest six
News Summary - Liam Livingstone hits 122-metre six vs Pakistan, fans call it ‘biggest ever’
Next Story