Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightനാണക്കേടിൽ നിന്നും...

നാണക്കേടിൽ നിന്നും ഉയിർത്തെഴുന്നേറ്റ്​ ഇന്ത്യ, കൈയടി നേടി അജിൻക്യ രഹാനെ

text_fields
bookmark_border
നാണക്കേടിൽ നിന്നും ഉയിർത്തെഴുന്നേറ്റ്​ ഇന്ത്യ, കൈയടി നേടി അജിൻക്യ രഹാനെ
cancel

മെൽബൺ: അഡ്​ലെയ്​ഡ്​ ഓവലിൽ വെറും 36 റൺസിന്​ പുറത്തായി എട്ടുവിക്കറ്റിന്‍റെ തോൽവിവഴങ്ങിയ മാനക്കേടിൽ നിന്നും ടീം ഇന്ത്യ ഉയിർത്തെഴുന്നേറ്റു. ബോക്​സിങ്​ ​േഡ ടെസ്​റ്റിൽ മെൽബണിൽ ആസ്​ട്രേലിയയെ എട്ടുവിക്കറ്റിന്​ മലർത്തിയടിക്കു​േമ്പാൾ താരമായത്​ അമരക്കാരനായ അജിൻക്യ രഹാനെയാണ്​. വിരാട്​ കോഹ്​ലി, മുഹമ്മദ്​ ഷമി, ഇഷാന്ത്​ ശർമ, രോഹിത് ശർമ തുടങ്ങിയ സൂപ്പർ താരങ്ങളുടെ അസാന്നിധ്യത്തിൽ പതറുമെന്ന്​ കരുതിയ ഇന്ത്യയെ ഉലയാതെ കരക്കടിപ്പിച്ച രഹാനെ വാഴ്​ത്തപ്പെട്ടവനായി.

ഒന്നാം ഇന്നിങ്​സിൽ സെഞ്ച്വറിയുമായി (112) ഇന്ത്യയുടെ ന​ട്ടെല്ലായ രഹാനെ തന്നെയാണ്​ കളിയിലെ താരം.ആറിന്​ 133 റൺസ്​ എന്ന നിലയിൽ നാലാം ദിനം കളി തുടങ്ങിയ ഓസീസ്​ വാലറ്റത്തി​െൻറ മികവിലാണ്​ 200ലെത്തിയത്​. സ്​കോർ 98ൽ ഒന്നിച്ച കാമറൂൺ ഗ്രീനും (45) പാറ്റ്​ കമ്മിൻസും (22) ചേർന്ന്​ ഇന്ത്യൻ ബൗളർമാർക്ക്​ പിടിനൽകാതെ ക്രീസിൽ തുടർന്നു. അശ്വിൻ, സിറാജ്, ജദേജ​ കൂട്ടിനെ ക്യാപ്​റ്റൻ രഹാനെ മാറിമാറി പരീക്ഷിച്ചിട്ടും വീഴാതെ തന്നെ തുടർന്ന ആറാം വിക്കറ്റ്​ കൂട്ടുകെട്ട്​ രണ്ടാം ന്യൂബാൾ എടുത്തതിനു പിന്നാലെയാണ്​ വീണത്​. പുതിയ പന്ത്​ കണക്കാക്കി ബുംറക്ക്​ ഇടവേള നൽകി സൂക്ഷിച്ച രഹാനെയുടെ തന്ത്രം വിജയം കണ്ട നിമിഷമായിരുന്നു അത്​.


ന്യൂബാളിലെ രണ്ടാം ഓവറിൽ തന്നെ ബുംറ കമ്മിൻസിനെ മായങ്കി​െൻറ കൈകളിലെത്തിച്ച്​ ഓസീസ്​ ഇന്നിങ്​സിലെ ദൈർഘ്യമേറിയ കൂട്ടുകെട്ട്​ പിളർത്തി (213 പന്തിൽ 57 റൺസ്​ കൂട്ടുകെട്ട്​). എട്ട്​ ഓവറിനകം കാമറൂൺ ഗ്രീൻ ജദേജക്ക്​ പിടികൊടുത്ത്​ മടങ്ങി. സിറാജി​െൻറ ഷോർട്​ലെങ്​ത്​ പന്ത്​ പുൾചെയ്​ത്​ ബൗണ്ടറി നേടാനുള്ള ശ്രമമായിരുന്നു വിക്കറ്റിൽ കലാശിച്ചത്​. 45 റൺസെടുത്ത കാമറൂൺ ഗ്രീനാണ്​ രണ്ടാം ഇന്നിങ്​സിൽ ആതിഥേയരുടെ ടോപ്​ സ്​കോറർ. പിന്നെ ചടങ്ങു മാത്രമായി. നഥാൻ ലിയോൺ (3), ജോഷ്​ ഹേസൽവുഡ്​ (10) എന്നിവർ വേഗം മടങ്ങി.

മറുപടി ബാറ്റിങ്ങിൽ ജയിക്കാൻ 70 ലക്ഷ്യം. 10 വിക്കറ്റിൽ ജയിക്കാമായിരുന്ന സ്​കോറിനു​ മുന്നിൽ മായങ്ക്​ അഗർവാളും (5) ചേതേശ്വർ പുജാരയും (3) പരാജയ​മായപ്പോൾ അരങ്ങേറ്റക്കാരൻ ശുഭ്​മാൻ ഗില്ലും (35 നോട്ടൗട്ട്​) നായകൻ അജിൻക്യ രഹാനെയും (27 നോട്ടൗട്ട്​) ചേർന്നാണ്​ എട്ടു വിക്കറ്റി​െൻറ തിളക്കമാർന്ന ജയത്തിലേക്ക്​ ടീമിനെ നയിച്ചത്​. ജനുവരി ഏഴിന്​ സിഡ്​നിയിലാണ്​ മൂന്നാം ടെസ്​റ്റ്​. അപ്പോഴേക്കും രോഹിത്​ ശർമ ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ്​ ടീം ഇന്ത്യ. പ്രതിസന്ധിയിൽ നിന്നും തകർപ്പൻ ജയവുമായി ഇന്ത്യ മൂന്നാം ടെസ്റ്റിനൊരുങ്ങു​േമ്പാൾ രഹാനെയിലേക്ക്​ തന്നെയാണ്​ കണ്ണുകളെല്ലാം നീളുന്നത്​.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajinkya Rahaneindia- Australia
Next Story