ഐ.സി.സി ടെസ്റ്റ്-ടി20 റാങ്കിങ്; ബാബറിനും കോഹ്ലിക്കും സ്ഥാന നഷ്ടം, നേട്ടമുണ്ടാക്കി രോഹിത് ശർമ
text_fieldsഏറ്റവും പുതിയ ഐസിസി ടി20 ബാറ്റ്സ്മാന്മാരുടെ റാങ്കിങ് പുറത്തുവിട്ടു. ഇതുവരെ ഒന്നാമനായി തുടർന്നിരുന്ന പാകിസ്താൻ നായകൻ ബാബർ അസം മൂന്നാം സ്ഥാനത്തേക്ക് പോയി. ഇംഗ്ലണ്ടിന്റെ ഡേവിഡ് മലാൻ ആണ് ടി20 ബാറ്റ്സ്മാൻമാരിൽ ഇപ്പോൾ ഒന്നാമൻ. ദക്ഷിണാഫ്രിക്കയുടെ ആൽഡൻ മാക്രം രണ്ടാം സ്ഥാനത്തേക്കും ഉയർന്നു. അതേസമയം ഇന്ത്യൻ ബാറ്റ്സ്മാൻമാരിൽ കെ.എൽ രാഹുൽ മാത്രമാണ് ആദ്യ പത്തിലുള്ളത്.
വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങളിലെ മോശം പ്രകടനമാണ് ബാബറിന് വിനയായത്. ആദ്യ മത്സരത്തിൽ സംപൂജ്യനായി മടങ്ങിയ താരം രണ്ടാം മത്സരത്തിൽ ഏഴ് റൺസ് മാത്രമായിരുന്നു നേടിയത്.
പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്കും സ്ഥാനനഷ്ടം സംഭവിച്ചു. ന്യൂസീലന്‍ഡിനെതിരായ പരമ്പരയില്‍ പ്രതീക്ഷക്കൊത്ത് ഉയരാനാവാതെ വന്നതോടെ ഒരു സ്ഥാനം പിന്നോട്ടിറങ്ങിയ കോഹ്ലി ഇപ്പോൾ ഏഴാം സ്ഥാനത്താണ്. അഞ്ചാം സ്ഥാനത്തുള്ള രോഹിത് ശർമയാണ് ഇന്ത്യൻ താരങ്ങളിൽ മുമ്പൻ.
ഇംഗ്ലണ്ട് താരം ജോ റൂട്ട് ആണ് ഇപ്പോൾ ഒന്നാമൻ. ഓസ്ട്രേലിയയുടെ മാര്‍നസ് ലാബ്യുഷെയ്ന്‍ രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ഇപ്പോൾ രണ്ടാം സ്ഥാനം സ്വന്തമാക്കി. സ്റ്റീവ് സ്മിത്തും കെയ്ന്‍ വില്യംസനുമാണ് മൂന്നും നാലും സ്ഥാനങ്ങളിൽ. ഡേവിഡ് വാർണറാണ് ആറാം സ്ഥാനത്ത്. ബൗളർമാരിൽ ഓസീസ് നായകൻ പാറ്റ് കമ്മിൻസാണ് ഒന്നാം സ്ഥാനത്ത്. ആര് അശ്വിന്,ഷഹീന് അഫ്രീദി,ജോഷ് ഹെയ്സല്‍വുഡ്, ടിം സൗത്തി എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ള മറ്റ് താരങ്ങൾ.
ഏകദിന ബാറ്റിങ് റാങ്കിങ്ങില്‍ ബാബര്‍ ആസം തലപ്പത്ത് നില്ക്കുമ്പോള് വിരാട് കോലി, രോഹിത് ശര്‍മ, റോസ് ടെയ്ലര്, ആരോണ്‍ ഫിഞ്ച് എന്നിവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളിലുള്ളത്. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ന്യൂസീലൻഡ് താരം ട്രന്റ് ബോള്‍ട്ടാണ് ഒന്നാം സ്ഥാനത്ത്. ജോഷ് ഹെയ്സല്‍വുഡ്, മുജീബുര്‍ റഹ്മാന്, ക്രിസ് വോക്സ്, മെഹന്ദി ഹസന് എന്നിവരാണ് ആദ്യ അഞ്ചിലുള്ള മറ്റ് ബൗളർമാർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

