ഐ.പി.എല്ലിൽ അഞ്ചാം കിരീടവുമായി മുംബൈ ഇന്ത്യൻസ് തങ്ങളുടെ അപ്രമാദിത്വം തെളിയിച്ചപ്പോൾ, ക്യാപ്റ്റൻ രോഹിത് ശർമക്ക് അഭിനന്ദവുമായി സ്പാനിഷ് ഫുട്ബാൾ അസോസിയേഷനും. ലാലിഗയുടെ ഔദ്യോഗിക പേജിലാണ് രോഹിതിനെ അഭിനന്ദിച്ച് ലാലിഗ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടത്. ഇന്ത്യയിൽ ലാലിഗയുടെ ബ്രാൻറ് അമ്പാസിഡറാണ് േരാഹിത് ശർമ. എൽക്ലാസികോ കണാൻ കഴിഞ്ഞ സീസണിൽ രോഹിതിനെ ലാലിഗ ക്ഷണിക്കുകയും ചെയ്തിരുന്നു. അഞ്ചാം കിരീടം നേടിയ രോഹിത് ശർമക്ക് അഭിനന്ദനങ്ങൾ എന്നായിരുന്നു ലാലിഗയുടെ പോസ്റ്റ്.
എന്നാൽ, അതിലൊരു തെറ്റുണ്ടായിരുന്നു. തെറ്റു ചൂണ്ടിക്കാട്ടി ആരാധകർ കമ്മൻറിടുകയും ചെയ്തു. യാഥാർഥത്തിൽ രോഹിത് ശർമയുടെ ആറാം ഐ.പി.എൽ കിരീടമാണിത്. 2009ൽ ഡെക്കാൻ ചാർജേഴ്സിനൊപ്പവും രോഹിത് ശർമ കിരീടം നേടിയിരുന്നു. ക്യാപ്റ്റൻ എന്ന നിലയിലാണ് രോഹിത്തിെൻറ അഞ്ചാം കിരീടം.
ഡൽഹി ക്യാപിറ്റൽസിനെ അഞ്ചു വിക്കറ്റിന് തോൽപിച്ചാണ് മുംബൈ ഇന്ത്യൻസ് അഞ്ചാം തവണയും കിരീടം നേടിയത്.