കെ.എൽ. രാഹുലിന് സെഞ്ച്വറി; ബംഗളൂരുവിന് 207 റൺസ് വിജയലക്ഷ്യം
text_fieldsദുബൈ: കെ.എൽ രാഹുലിെൻറ സെഞ്ച്വറി കരുത്തിൽ ബംഗളൂരു റോയൽ ചലഞ്ചേഴ്സിനെതിരെ കിങ്സ് ഇലവൻ പഞ്ചാബിന് കൂറ്റൻ സ്കോർ. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ കിങ്സ് ഇലവൻ 206 റൺസെടുത്തു. 69 പന്തുകളിൽ നിന്ന് 132 റൺസെടുത്ത രാഹുൽ പുറത്താകാതെ നിന്നു.
രാഹുലും മായങ്ക് അഗർവാളും നല്ല തുടക്കമാണ് പഞ്ചാബിനായി നൽകിയത്. ഇരുവരും ചേർന്ന് ഒാപ്പണിങ് വിക്കറ്റിൽ 57 റൺസ് കൂട്ടിച്ചേർത്തു. ഏഴാം ഓവറിലാണ് പഞ്ചാബിന് ആദ്യ വിക്കറ്റ് നഷ്ടമായത്. മായങ്കിനെ ചാഹൽ പുറത്താക്കി.
പിന്നീടെത്തിയ പൂരാനെ കൂട്ടുപിടിച്ച് രാഹുൽ പഞ്ചാബ് സ്കോർ 100 കടത്തി. പൂരാൻ പുറത്തായതിന് പിന്നാലെയെത്തിയ മാക്സ്വെൽ ഒരു തവണ കൂടി നിരാശപ്പെടുത്തി. 15 റൺസെടുത്ത് കരുൺ നായർ പുറത്താകാതെ നിന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

