Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകിങ്​സ്​ ഇലവൻ...

കിങ്​സ്​ ഇലവൻ പഞ്ചാബിന്‍റെ പേരുമാറ്റി, ടീം കൂടി ഒന്ന്​ മാറ്റിയേക്കണേയെന്ന്​ ആരാധകർ

text_fields
bookmark_border
കിങ്​സ്​ ഇലവൻ പഞ്ചാബിന്‍റെ പേരുമാറ്റി, ടീം കൂടി ഒന്ന്​ മാറ്റിയേക്കണേയെന്ന്​ ആരാധകർ
cancel

മൊഹാലി: ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ ആദ്യ എഡിഷൻ മുതൽ കളത്തിലുള്ള കിങ്​സ്​ ഇലവൻ പഞ്ചാബിന്‍റെ പേരുമാറ്റി. ഈ വർഷം നടക്കുന്ന ഐ.പി.എൽ 14ാം സീസൺ മുതൽ പഞ്ചാബ്​ കിങ്​സ്​ എന്ന പേരിലാകും ടീം കളത്തിലിറങ്ങുക. പേരുമാറ്റം ടീം അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്​.

ബോളിവുഡ്​ നടി പ്രിതി സിന്‍റ, ​ മോഹിത്​ ബർമാൻ, നെസ്​ വദിയ, കരൺപോൾ എന്നിവരാണ്​ ടീമിന്‍റെ ഉടമസ്ഥർ. അതേ സമയം പേരുമാത്രം ​മാറ്റിയിട്ട്​ കാര്യമില്ല, ടീമിനെ മൊത്തം ഉടച്ചുവാർക്കണമെന്നാണ്​ ആരാധകരുടെ ഭാഷ്യം. ഇതുവരെയും കിരീടം ചൂടാനാകാത്ത ടീം കഴിഞ്ഞ തവണ ​േപ്ല ഓഫിലെത്തുന്നതിൽ പരാജയപ്പെട്ടിരുന്നു.

ഫെബ്രുവരി 19ന്​ നടക്കുന്ന ഐ.പി.എൽ ലേലത്തിൽ ഏറ്റവുമധികം തുക ചിലവഴിക്കാനാകുക കിങ്​സിനാണ്​​. ​വൻതുക കൊടുത്ത്​ സ്വന്തമാക്കിയ ​െഗ്ലൻ മാക്​സ്​വെൽ, ജിമ്മി നീഷം, മുജീബ്​ സദ്​റാൻ, കരുൺ നായർ ഷെൽഡ്രൻ കോട്രൽ അടക്കമുള്ളവരെയെല്ലാം ടീമിൽ നിന്നും റിലീസ്​ചെയ്​ത കിങ്​സിന്​ 53.20 കോടി ലേലത്തിൽ ചെലവഴിക്കാനാകും. പേരിനൊപ്പം ടീമിനെക്കൂടി അടിമുടി മാറ്റുമെന്ന പ്രതീക്ഷയിലാണ്​ കിങ്​സ്​ ആരാധകർ.

കെ.എൽ രാഹുൽ നയിക്കുന്ന ടീമിൽ ക്രിസ്​ ഗെയിൽ, നിക്കൊളസ്​ പുരാൻ, മായങ്ക്​ അഗർവാൾ, മുഹമ്മദ്​ ഷമി, ക്രിസ്​ ജോർദൻ അടക്കമുള്ള വൻ താരനിരയെ നിലനിർത്തിയിട്ടുണ്ട്​. ലേലത്തിൽ വൻതുകയെറിഞ്ഞ്​ കൂടുതൽ താരങ്ങളെക്കൂടിയെത്തിച്ച്​​ പുതിയ സീസണിൽ ടീം തകർക്കുമെന്നാണ്​ ആരാധകരുടെ പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KXIPIPL 2020
News Summary - KXIP to be renamed Punjab Kings
Next Story