Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'കേദാർ ജാദവിലും...

'കേദാർ ജാദവിലും പിയൂഷ്​ ചൗളയിലും താങ്കളെന്ത്​ സ്​പാർക്കാണ്​ കണ്ടത്'​; ധോണിക്കെതിരെ ശ്രീകാന്ത്​

text_fields
bookmark_border
കേദാർ ജാദവിലും പിയൂഷ്​ ചൗളയിലും താങ്കളെന്ത്​ സ്​പാർക്കാണ്​ കണ്ടത്​; ധോണിക്കെതിരെ ശ്രീകാന്ത്​
cancel

ചെന്നൈ: ​തുടർതോൽവികളുമായി ചെന്നൈ സൂപ്പർകിങ്​സ്​ ഐ.പി.എല്ലിൽ നിന്ന്​ പുറത്താകുമെന്ന്​ ഉറപ്പായതിന്​ പിന്നാലെ നായകൻ എം.എസ്​ ധോണിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം ക്രിസ്​ ശ്രീകാന്ത്​. ധോണിയുടെ ടീം തെരഞ്ഞെടുപ്പിനെതിരെ ശ്രീകാന്ത്​ ആഞ്ഞടിച്ചു.

തിങ്കളാഴ്​ച രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ പരാജയപ്പെട്ട ശേഷം യുവതാരങ്ങളെ ടീമിലെടുക്കാത്തത്​ അവരിൽ 'സ്​പാർക്' കാണാത്തതിനാലാണെന്ന്​ ധോണി പ്രതികരിച്ചിരുന്നു. ധോണിയുടെ ഈ പരാമർശമാണ്​ സെലക്ഷൻ കമ്മറ്റി മുൻ ചെയർമാൻ കൂടിയായ ശ്രീകാന്തിനെ ക്ഷുഭിതനാക്കിയത്​.

തുടർച്ചയായി പരാജയപ്പെട്ട കേദാർ ജാദവ്​, പിയൂഷ്​ ചൗള എന്നിവരെ ടീമിലുൾപ്പെടുത്തുന്നത്​ എന്ത്​ സ്​പാർക്​ കണ്ടിട്ടാണെന്നും ഒരു മത്സരം മാത്രം കളിച്ച എൻ.ജഗദീ​ശനെ പിന്നീടുള്ള മത്സരങ്ങളിൽ കളിപ്പിക്കാത്തതെന്താണെന്നും ​ശ്രീകാന്ത്​ ചോദിച്ചു. ബാംഗ്ലൂരിനെതിരായ ഒരു മത്സരത്തിൽ മാത്രം കളത്തിലിറങ്ങിയ എൻ.ജഗദീശൻ 33 റൺസെടുത്തിരുന്നു.

കാൺ ശർമ വിക്കറ്റെടുക്കുകയെങ്കിലും ചെയ്യുന്നുണ്ട്​. പിയൂഷ്​ ചൗള വെറുതേ പന്തെറിയുകയാണ്​. മത്സരം തോറ്റെന്ന്​ ഉറപ്പായ ശേഷമാണ്​ ചൗള പന്തെറിയാനെത്തുന്നത്​. ധോണി മഹാനാണെന്നതിൽ എനിക്ക്​ തർക്കമില്ല. പക്ഷേ ഇത്​ അംഗീകരിക്കാനാവില്ലെന്നും ശ്രീകാന്ത്​ കൂട്ടിച്ചേർത്തു.

​മെല്ലെപ്പോക്കിന്​ പഴികേട്ട കേദാർ ജാദവിനെ 'സ്​കൂട്ടർ' ജാദവെന്നാണ്​​ ശ്രീകാന്ത്​ വിമർശിച്ചത്​. സ്​റ്റാർ സ്​പോർട്​സ്​ ചർച്ചക്കിടെയായിരുന്നു ശ്രീകാന്തി​െൻറ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MS DhoniIPL 2020Kris Srikkanth
Next Story