'പറ്റുന്നില്ലെങ്കിൽ നിർത്തി പോകുക!' ധോണിയെ വിമർശിച്ച് മുൻ താരം
text_fieldsഈ വർഷത്തെ ഐ.പി.എല്ലിൽ മോശം പ്രകടനം പുറത്തെടുത്ത ചെന്നൈ സൂപ്പർ കിങ്സ് നായകൻ മഹേന്ദ്ര സിങ് ധോണിക്ക് നേരെ വിമർശനവുമായി മുൻ ഇന്ത്യൻ താരവും ലോകകപ്പ് ജേതാവുമായ ക്രിസ് ശ്രീകാന്ത്. ധോണി സ്വന്തം ബുദ്ധിമുട്ട് മനസിലാക്ക് ടീം വിട്ടുപോകണമെന്നാണ് അദ്ദേഹം പറഞ്ഞത്. ചെന്നൈ സൂപ്പർ കിങ്സിന്‍റെ സീസണിലെ പത്താം തോൽവിക്ക് ശേഷമാണ് ശ്രീകാന്തിന്‍റെ നിർദേശം.
ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരെ 26 റൺസ് നേടി കളിയിലെ താരമായത് ഒഴിച്ച് നിർത്തിയാൽ ധോണിക്ക് നന്നേ പരിതാപകരമാണ് ഈ സീസൺ. രാജസ്ഥാൻ റോയൽസിനെതരെ കഴിഞ്ഞ ദിവസം നടന്ന മത്സരം ഇത് ഉറപ്പിക്കുന്നു. 17 പന്ത് നേരിട്ട് വെറും 16 റൺസ് മാത്രമാണ് ധോണി നേടിയത്. സി.എസ്.കെയെ മികച്ച ടോട്ടൽ എത്തുന്നതിൽ നിന്നും തടഞ്ഞതും ധോണിയുടെ ഇന്നിങ്സാണ്.
"ധോണിയും പ്രായമാകുകയാണ്, അദ്ദേഹത്തിൽ നിന്ന് കൂടുതൽ പ്രതീക്ഷിക്കാനാവില്ല. എന്നാൽ അതേ സമയം, നിങ്ങൾക്ക് നിരന്തരം വന്ന് കാര്യങ്ങൾ കുഴപ്പത്തിലാക്കാൻ കഴിയില്ല, നിങ്ങൾക്ക് അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് അത് ചെയ്യാൻ കഴിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുക. ധോണിക്ക് മാത്രമേ ആ തീരുമാനം എടുക്കാൻ സാധിക്കുകയുള്ളൂ. അദ്ദേഹം തുടരുമോ, തുടർന്നാൽ, ഏത് റോളിലാണ്: ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ അല്ലെങ്കിൽ ഫിനിഷർ? ന്യായമായി പറഞ്ഞാൽ, അദ്ദേഹത്തിന്റെ റിഫ്ലെക്സസ് കുറഞ്ഞു. അദ്ദേഹത്തിന്റെ കാൽമുട്ടുകൾ പഴയത് പോലെയല്ല, അദ്ദേഹത്തിന്റെ ഫിറ്റ്നസ്, റിഫ്ലെക്സ് എല്ലാം വ്യക്തമായി കുറയും. മാത്രമല്ല, ടോപ്പ് ഓർഡറും അതിനൊപ്പം പരാജയമാകുകയാണ്.
സിഎസ്‌കെയുടെ ഇന്നത്തെ പ്രശ്നം ധോണിക്ക് സ്വന്തം കളി ആവർത്തിക്കാൻ കഴിയുന്നില്ല എന്നതാണ്. സ്പിന്നർമാർ അദ്ദേഹത്തെ കെട്ടിയിടുകയാണ്. ഒരിക്കൽ, അദ്ദേഹം സ്പിന്നർമാരെ 10 നിരകളായി സ്റ്റാൻഡിലേക്ക് അടിച്ചുകയറ്റുമായിരുന്നു. ന്യായമായി പറഞ്ഞാൽ, അദ്ദേഹം ബുദ്ധിമുട്ടുകയാണ്," ക്രിസ് ശ്രീകാന്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

