'പ്ലെയിങ് ഇലവനിൽ സ്ഥാനമായിട്ട് പോരെ ക്യാപ്റ്റൻസി'; യുവതാരത്തെ വിമർശിച്ച് മുൻ താരം
text_fieldsഇന്ത്യയുടെ ടെസ്റ്റ് ടീമിൽ തലമുറ മാറുന്ന ഒരു കാലഘട്ടമാണ് ഇത്. ഇതിഹാസ താരങ്ങളായ രോഹിത് ശർമ വിരാട് കോഹ്ലി എന്നിവർ ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിച്ചിരുന്നു. ഇതോടെ ടെസ്റ്റ് ക്യാപ്റ്റനായി യുവതാരം ശുഭ്മൻ ഗിൽ നിയമിക്കുമെന്ന് അറിയിച്ചിരുന്നു. എന്നാൽ താരത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരവും ക്രിക്കറ്റ് കമന്‍റേറ്ററുമായ ക്രിസ് ശ്രീകാന്ത്.
ടെസ്റ്റ് ടീമിൽ ഇതുവരെ തന്‍റെ സ്ഥാനം പോലും ഉറപ്പിക്കാതെ ഗില്ലിനെ എങ്ങനെയാണ് ക്യാപ്റ്റൻ സ്ഥാനം ഉറപ്പിക്കുന്നതെന്ന് മനസിലാകുന്നില്ലെന്ന് പറയുകയാണ് ശ്രീകാന്ത്. "ഇപ്പോൾ ആരാണ് ക്യാപ്റ്റൻസി സ്ഥാനാർത്ഥി? ശുഭ്മാൻ ഗിൽ? അദ്ദേഹം ഇപ്പോഴും ഇലവനിൽ പോലും ഉറപ്പായിട്ടില്ലെന്ന് ഞാൻ കരുതുന്നു. നിങ്ങൾ ഋഷഭ് പന്തിനെയൊ കെ.എൽ രാഹുലിനെയോ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിക്കുന്നില്ല. എന്നാൽ ആ സ്ഥാനത്തേക്ക് ഏറ്റവും അർഹൻ ജസ്പ്രീത് ബുംറയാണെന്ന് ഞാൻ വിശ്വസിക്കുന്നു.
ഞാനാണ് ചെയർമാനെങ്കിൽ ഉറപ്പായും ബുംറയെ ക്യാപ്റ്റൻ ആക്കുമായിരുന്നു. എന്നിട്ട് നിങ്ങൾക്ക് പറ്റാവുന്ന കളി മാത്രം കളിക്കാനും പറയും. അദ്ദേഹം ഇല്ലാത്ത മത്സരങ്ങളി രാഹുലിനോടൊ പന്തിനോടൊ ക്യാപ്റ്റനാകാൻ ആവശ്യപ്പെടും, കാരണം അവരാണ് പ്ലെയിങ് ഇലവനിൽ ഉറപ്പുള്ളവർ,' ശ്രീകാന്ത് പറഞ്ഞു.
അതിൽ തെറ്റൊന്നുമില്ല. വെറുതെ ഒരാളെ ക്യാപ്റ്റനായി നിയമിക്കാൻ കഴിയില്ല. സെലക്ടർമാർ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്കറിയില്ല, പക്ഷേ ഇതാണ് എന്റെ കാഴ്ചപ്പാട്," അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

