Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഎല്ലാം...

എല്ലാം പെ​​​ട്ടെന്നായിരുന്നു ; ബാംഗ്ലൂരിനെ നാണം കെടുത്തി കൊൽക്കത്ത

text_fields
bookmark_border
എല്ലാം പെ​​​ട്ടെന്നായിരുന്നു ; ബാംഗ്ലൂരിനെ നാണം കെടുത്തി കൊൽക്കത്ത
cancel

അബൂദബി: ഐ.പി.എൽ ആദ്യഘട്ടത്തിൽ ഉഴലി മുന്നേറിയിരുന്ന കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിന്​​ രണ്ടാംഘട്ടത്തിൽ മാസ്​ എൻട്രി. റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂരിനെ നിലംതൊടാതെ പറത്തിയ കൊൽക്കത്ത ഒൻപത്​ വിക്കറ്റിന്‍റെ അനായാസ ജയം സ്വന്തമാക്കി.

ബാംഗ്ലൂർ ഉയർത്തിയ 92 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കൊൽക്കത്ത കൃത്യം പത്തോവറിൽ കളി തീർത്തു. 34 പന്തിൽ 48 റൺസെടുത്ത ശുഭ്​മാൻ ഗില്ലും 27 പന്തിൽ 41 റൺസെടുത്ത വെങ്കടേഷ്​ അയ്യറുമാണ്​ കൊൽക്കത്തയുടെ ജയം എളുപ്പമാക്കിയത്​. മികച്ച റൺറേറ്റിലുള്ള ജയത്തോടെ എട്ടുകളികളിൽ നിന്നും ആറുപോയന്‍റുമായി കൊൽക്കത്ത അഞ്ചാംസ്ഥാനത്തേക്ക്​ കയറി. എട്ടുകളികളിൽ നിന്നും പത്തുപോയന്‍റുള്ള ബാംഗ്ലൂർ മൂന്നാംസ്ഥാനത്താണ്​.


ആദ്യം ബാറ്റുചെയ്​ത ബാംഗ്ലൂരിനെ മൂന്നുവിക്കറ്റ്​ വീതം വീഴ്​ത്തിയ ആന്ദ്രേ റസലും വരുൺ ചക്രവർത്തിയും ചേർന്നാണ്​​ എറിഞ്ഞോടിച്ചത്​. 20 പന്തിൽ 22 റൺസെടുത്ത ദേവ്​ദത്ത്​ പടിക്കലാണ്​ ബാംഗ്ലൂരിന്‍റെ ടോപ്​സ്​​േകാറർ.

ടോസ്​നേടി ബാറ്റിങ്​ തെരഞ്ഞെടുത്ത ബാംഗ്ലൂർ നിരയിൽ അഞ്ചുറൺസെടുത്ത നായകൻ വിരാട്​ കോഹ്​ലിയാണ്​ ആദ്യം പുറത്തായത്​. പ്രസീദ്​ കൃഷ്​ണയുടെ പന്തിൽ വിക്കറ്റിന്​ മുന്നിൽ കുടുങ്ങിയാണ്​ കോഹ്​ലി തിരികെ നടന്നത്​. തുടർന്ന്​ ദേവ്​ദത്ത്​ പടിക്കലും ശ്രീകർ ഭരതും ചേർന്ന്​ അൽപ്പം സ്​കോറുയർത്തിയെങ്കിലും വൈകാതെ ഇരുവരും പുറത്തായി. തുടർന്നെത്തിയ എ.ബി ഡിവില്ലിയേഴ്​സിനെ ആദ്യപന്തിൽ തന്നെ ആന്ദ്രേ റസൽ ക്ലീൻ ബൗൾഡാക്കി. ഷോക്കിൽ നിന്നും മുക്തമാകും മു​േമ്പ കൂറ്റനടിക്കാരൻ ​െഗ്ലൻ മാക്​സ്​വെൽ (17 പന്തിൽ 10) റൺസുമായി പുറത്തായതോടെ ബാംഗ്ലൂരിന്‍റെ വിധി തീരുമാനമായിരുന്നു.


ഏറെക്കാലത്തിന്​ ശേഷം ആദ്യ ഇലവനിൽ ഇടംപിടിച്ച മലയാളി താരം സചിൻ ബേബിക്കും തിളങ്ങാനായില്ല. 17 പന്തിൽ 7 റൺസാണ്​ സചിന്‍റെ സമ്പാദ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RCBKKRIPL 2021
News Summary - Kolkata vs Bangalore, 31st Match
Next Story