മുംബൈക്കെതിരെ കൂറ്റൻ സ്കോർ ഉയർത്തി കൊൽക്കത്ത! രഹാനെക്കും അൻഗ്രിഷ് രഘുവംശിക്കും അർധ സെഞ്ച്വറി
text_fieldsഅർധ സെഞ്ച്വറി നേടിയ രഹാനെ
മുംബൈ: ഐ.പി.എൽ 2026ലെ രണ്ടാം മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെതിരെ തകർപ്പൻ ബാറ്റിങ് പ്രകടനവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. വാംഖഡെ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കെ.കെ.ആർ, നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 220 റൺസ് അടിച്ചുകൂട്ടി.
കൊൽക്കത്തക്കായി തുടക്കം മുതൽ ആക്രമിച്ചു കളിച്ച നായകൻ അജിങ്ക്യ രഹാനെ മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. 40 പന്തിൽ നിന്ന് 67 റൺസ് നേടിയ രഹാനെ ടീമിന് ശക്തമായ അടിത്തറ പാകി. യുവതാരം ഫിൻ അലൻ 17 പന്തിൽ 37 റൺസും അൻഗ്രിഷ് രഘുവംശി 29 പന്തിൽ 51 റൺസും നേടി. രഘുവംശിക്ക് ശക്തമായ കൂട്ട്കെട്ട് നൽകിയ റിങ്കു സിങ് 21 പന്തിൽ 33 റൺസ് നേടിയതോടെ ടീം സ്കോർ 200ന് മുകളിലെത്തി.
മുംബൈ നായകൻ ഹാർദിക് പാണ്ഡ്യ എറിഞ്ഞ മൂന്ന് ഓവറുകളിൽ റൺസ് വാരിക്കൂട്ടാൻ കൊൽക്കത്ത ബാറ്റർമാർക്ക് സാധിച്ചു. ഹാർദിക്കിന്റെ ഒരോവറിൽ മാത്രം 26 റൺസാണ് പിറന്നത്. ജസ്പ്രീത് ബുംറ മടങ്ങിയെത്തിയെങ്കിലും പഴയ ഫോമിലേക്കെത്താൻ താരത്തിന് സാധിച്ചില്ല. നാല് ഓവറിൽ മൂന്ന് വിക്കറ്റെടുത്ത ഷാർദുൽ ടാക്കൂർ മുംബൈയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിച്ചെങ്കിലും അൻഗ്രിഷ് രഘുവംശിയും റിങ്കു സിംഗും ചേർന്ന് കൊൽക്കത്തയെ കൂറ്റൻ സ്കോറിലേക്ക് നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

