Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kolkata night riders
cancel
Homechevron_rightSportschevron_rightCricketchevron_rightമുംബൈയെ 155 റൺസിൽ...

മുംബൈയെ 155 റൺസിൽ പിടിച്ചുനിർത്തി കൊൽക്കത്ത

text_fields
bookmark_border

അബുദാബി: ഐ.പി.എല്ലിൽ കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സിനു മുന്നിൽ 156 റൺസി​െൻറ വിജയലക്ഷ്യം ഉയർത്തി മുംബൈ ഇന്ത്യൻസ്. തുടക്കത്തിൽ ആഞ്ഞടിച്ച മുംബൈയെ ആറ്​ വിക്കറ്റിന്​ 155 റൺസിൽ കൊൽക്കത്ത പിടിച്ചുനിർത്തുകയായിരുന്നു.

ടോസ്​ നേടിയ കൊൽക്കത്ത നായകൻ ഇയോൺ മോർഗൻ മുംബൈ ഇന്ത്യൻസിനെ ബാറ്റിങ്ങിനയച്ചു. മുംബൈ നായകൻ രോഹിത്​ ശർമയും വിക്കറ്റ്​ കീപ്പർ ബാറ്റ്​സ്​മാൻ ക്വിൻറൺ ഡി കോക്കും ഉറച്ച തുടക്കം നൽകിയപ്പോൾ മോർഗന്​ പിഴച്ചെന്നു കരുതിയയാണ്​.

പവർ പ്ലേ മുതലെടുത്ത ഡി കോക്കിനായിരുന്നു സ്​കോറിങ്ങിൽ വേഗം. പക്ഷെ, പവർ പ്ലേ കഴിഞ്ഞപ്പോൾ സ്​കോറിങ്ങും മന്ദഗതിയിലായി. പത്താം ഓവർ എത്തുംവരെ കൊൽക്കത്ത ബൗളർമാർക്ക്​ വഴങ്ങാതെ മുന്നേറിയ സഖ്യം കൂടുതൽ അപകടകരമാകുന്നതിനു മുമ്പ്​ സുനിൽ നരെയ്​ൻ വേർപെടുത്തി. 30 പന്തിൽ 33 റൺസെടുത്ത ഹിറ്റ്​മാൻ രോഹിത്​ ശർമയെ ശുഭ്​മാൻ ഗിൽ പിടികൂടുകയായിരുന്നു. ആദ്യ വിക്കറ്റിൽ ഇരുവരും ഉയർത്തിയ 78 റൺസ്​ ഇന്നിങ്​സിലെ മികച്ച കൂട്ടുകെട്ടുമായി.

സൂര്യകുമാർ യാദവ്​ അഞ്ച്​ റൺസിന്​ പ്രസിദ്ധ്​ കൃഷ്​ണക്കു മുന്നിൽ കീഴടങ്ങി. അതിനിടയിൽ 37 പന്തിൽ ഡി കോക്​ അർധ സെഞ്ച്വറിയും തികച്ചു. 42 പന്തിൽ 55 റൺസെടുത്ത ഡി​ കോക്കിനെ പ്രസിദ്ധ്​ കൃഷ്​ണയുടെ പന്തിൽ സുനിൽ നരെയ്​ൻ പിടികൂടിയതോടെ മുംബൈ സ്​കോറിങ്ങിന്​ പ്രതീക്ഷിച്ച വേഗമില്ലാതായി.

ഇഷാൻ കിഷൻ (14), കീറോൺ പൊള്ളാർഡ്​ (21), ക്രുനാൽ പാണ്ഡ്യ (12) എന്നിവരാണ്​ പിന്നീട്​ വീണത്​. ലോകീ ഫെർഗൂസനും പ്രസിദ്ധ്​ കൃഷ്​ണയും രണ്ടു വീതം വിക്കറ്റ്​ വീഴ്​ത്തി. ആന്ദ്രേ റസൽ മൂന്നോവറിൽ 37 റൺസ്​ വഴങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ipl2021
News Summary - Kolkata need 155 runs to beat mumbai
Next Story