കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ശ്രേയസ് അയ്യർ നയിക്കും; നിതീഷ് റാണ ഉപനായകൻ
text_fieldsകൊൽക്കത്ത: 2024ലെ ഇന്ത്യൻ പ്രീമിയർ ലീഗിൽ (ഐ.പി.എൽ) കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ഇന്ത്യൻ താരം ശ്രേയസ് അയ്യർ തന്നെ നയിക്കും. നിതീഷ് റാണയാണ് ഉപനായകൻ. കെ.കെ.ആർ സി.ഇ.ഒ വെങ്കി മൈസൂർ ആണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ സീസണിൽ ശ്രേയസ് പരിക്കേറ്റ് പുറത്തായതോടെ നിതീഷ് റാണയായിരുന്നു ശേഷിച്ച മത്സരങ്ങളിൽ ടീമിനെ നയിച്ചത്. എന്നാൽ, ടീം എട്ടാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കഴിഞ്ഞ സെപ്റ്റംബറിൽ ആരംഭിച്ച ഏഷ്യാ കപ്പിലൂടെയായിരുന്നു ശ്രേയസിന്റെ തിരിച്ചുവരവ്. ലോകകപ്പിൽ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.
ഗൗതം ഗംഭീർ മെന്ററായി എത്തുന്ന കാര്യവും ടീം അധികൃതർ സ്ഥിരീകരിച്ചു. 2012ലും 2014ലും കൊൽക്കത്തയെ ഐ.പി.എൽ കിരീടത്തിലേക്ക് നയിച്ചത് ഗംഭീർ ആയിരുന്നു. കഴിഞ്ഞ രണ്ടു സീസണിലും ലഖ്നോ സൂപ്പർ ജയന്റ്സിന്റെ മെന്ററായിരുന്നു ഗംഭീർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

