Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആരാകും ചെന്നൈയുടെ...

ആരാകും ചെന്നൈയുടെ എതിരാളി?; ഡൽഹി x കൊൽക്കത്ത 'സെമി' ഇന്ന്

text_fields
bookmark_border
ആരാകും ചെന്നൈയുടെ എതിരാളി?; ഡൽഹി x കൊൽക്കത്ത സെമി ഇന്ന്
cancel

ഷാ​ർ​ജ: വെ​ള്ളി​യാ​ഴ്​​ച ദു​ബൈ​യി​ലെ അ​ന്താ​രാ​ഷ്​​ട്ര ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ മ​ഹേ​ന്ദ്ര സി​ങ്​ ധോ​ണി​യു​ടെ ചെ​ന്നൈ സൂ​പ്പ​ർ കി​ങ്​​സി​നെ​തി​രാ​യ ഐ.​പി.​എ​ൽ ഫൈ​ന​ലി​ൽ അ​ണി​നി​ര​ക്കു​ന്ന സം​ഘം ഏ​താ​വു​മെ​ന്ന്​ ഇ​ന്ന​റി​യാം. ര​ണ്ടാം ക്വാ​ളി​​ഫ​യ​റി​ൽ ഡ​ൽ​ഹി ​ക്യാ​പി​റ്റ​ൽ​സും കൊ​ൽ​ക്ക​ത്ത നൈ​റ്റ്​ റൈ​ഡേ​ഴ്​​സു​മാ​ണ്​ ഫൈ​ന​ൽ തേ​ടി ഷാ​ർ​ജ ക്രി​ക്ക​റ്റ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ കൊ​മ്പു​കോ​ർ​ക്കു​ന്ന​ത്.

ഗ്രൂ​പ്​ റൗ​ണ്ടി​ൽ മു​മ്പ​ന്മാ​രാ​യെ​ത്തി ആ​ദ്യ ക്വാ​ളി​ഫ​യ​റി​ൽ ചെ​​ന്നൈ​യോ​ട്​ തോ​റ്റാ​ണ്​ ഡ​ൽ​ഹി​യു​ടെ വ​ര​വ്. കൊ​ൽ​ക്ക​ത്ത​യാ​വ​​ട്ടെ റ​ൺ​ശ​രാ​ശ​രി​യു​ടെ മി​ക​വി​ൽ നി​ല​വി​ലെ ജേ​താ​ക്ക​ളാ​യ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ മ​റി​ക​ട​ന്ന്​ ​പ്ലേ​ഓ​ഫി​ലെ​ത്തി റോ​യ​ൽ ച​ല​ഞ്ചേ​ഴ്​​സ്​ ബാം​ഗ്ലൂ​രി​നെ എ​ലി​മി​നേ​റ്റ​റി​ൽ മ​റി​ക​ട​ന്നാ​ണ്​ 'സെ​മി'​യി​ലെ​ത്തി​യ​ത്. 2019ൽ ​പ്ലേ​ഓ​ഫി​ലെ​ത്തു​ക​യും ക​ഴി​ഞ്ഞ​വ​ർ​ഷം റ​ണ്ണ​റ​പ്പാ​വു​ക​യും ചെ​യ്​​ത ഡ​ൽ​ഹി സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​ന​ത്തോ​ടെ​യാ​ണ്​ ഇ​ത്ത​വ​ണ​യും പ്ലേ​ഓ​ഫി​ലെ​ത്തി​യ​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ഫൈ​ന​ൽ ല​ക്ഷ്യ​മി​ടു​ന്ന ഡ​ൽ​ഹി​ക്ക്​ ര​ണ്ടു ത​വ​ണ ജേ​താ​ക്ക​ളാ​യ കൊ​ൽ​ക്ക​ത്ത ക​ടു​ത്ത എ​തി​രാ​ളി​ക​ളാ​വും. ഷാ​ർ​ജ​യി​ലെ റ​ണ്ണൊ​ഴു​ക്ക്​ കു​റ​ഞ്ഞ പി​ച്ചി​നെ വേ​ണ്ട​വി​ധം കൈ​കാ​ര്യം ചെ​യ്യു​ന്ന​വ​ർ​ക്കാ​കും മു​ൻ​തൂ​ക്കം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2021
News Summary - Kolkata Knight Riders vs Delhi Capitals
Next Story