Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പടിക്കൽ കലമുടച്ച് സൺറൈസേഴ്സ്; കെ.കെ.ആറിന് അഞ്ച് റൺസ് ജയം
cancel
Homechevron_rightSportschevron_rightCricketchevron_rightപടിക്കൽ കലമുടച്ച്...

പടിക്കൽ കലമുടച്ച് സൺറൈസേഴ്സ്; കെ.കെ.ആറിന് അഞ്ച് റൺസ് ജയം

text_fields
bookmark_border

ഹൈദരാബാദ്: ജയിക്കാവുന്ന കളിയും കൈവിട്ട് സൺറൈസേഴ്സ് ഹൈദരാബാദ്. കൊൽക്കത്ത ​നൈറ്റ് റൈഡേഴ്സിന്റെ 172 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന അവർ എട്ട് വിക്കറ്റ് നഷ്ടത്തിൽ 166 റൺസിലൊതുങ്ങി.

ഏകദിന ശൈലിയിൽ ബാറ്റ് വീശി 40 പന്തുകളിൽ 41 റൺസ് നേടിയ നായകൻ ഐഡൻ മാർക്രവും 20 പന്തുകളിൽ 36 റൺസ് എടുത്ത ഹൈന്റിച്ച് ക്ലാസനുമൊഴിച്ചുള്ള സൺറൈസേഴ്സ് ബാറ്റർമാരെല്ലാം തന്നെ നിരാശപ്പെടുത്തി. 14 ഓവറിൽ 124-4 എന്ന നിലയിലായിരുന്ന ടീമിന് വൻ തിരിച്ചടിയായത് ക്ലാസന്റെ പുറത്താകലായിരുന്നു. 172 എന്ന പൊരുതാവുന്ന സ്കോറിലേക്ക് എത്താനാകാതെ വന്നത് തുടരെ വിക്കറ്റുകൾ നഷ്ടമാക്കിയതാണ്.

മൂന്നോവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയ ശർദൂൽ ഠാക്കൂറും 32 റൺസ് വഴങ്ങി രണ്ട് പേരെ പുറത്താക്കിയ വൈഭവ് അറോറയും കെ.കെ.ആറിന് വേണ്ടി ബൗളിങ്ങിൽ തിളങ്ങി. വരുൺ ചക്രവർത്തി നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കെ.കെ.ആർ, നായകൻ നിതീഷ് റാണയുടെയും (31 പന്തുകളിൽ 42 റൺസ്) റിങ്കു സിങ്ങിന്റെയും (35 പന്തുകളിൽ 46 റൺസ്) ബാറ്റിങ് മികവിലാണ് മാന്യമായ ടോട്ടൽ നേടിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkata Knight RidersSunrisers Hyderabadlatest malayalam news
News Summary - Kolkata Knight Riders beats Sunrisers Hyderabad by 5 runs
Next Story