Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പവർഫുൾ കൊൽക്കത്ത
cancel
Homechevron_rightSportschevron_rightSports Specialchevron_rightപവർഫുൾ കൊൽക്കത്ത

പവർഫുൾ കൊൽക്കത്ത

text_fields
bookmark_border

കൊൽക്കത്തക്ക്​ നിരാശയുടേതായിരുന്നു കഴിഞ്ഞ സീസൺ. ​എട്ടു ടീമുകളുടെ ചാമ്പ്യൻഷിപ്പിൽ അഞ്ചാം സ്ഥാനക്കാരായി ഗ്രൂപ്​ റൗണ്ടിൽ തന്നെ പുറത്തായി. ആന്ദ്രെ റസലും ക്രിസ്​ ലിന്നും സുനിൽ നരെയ്​നും ഉൾപ്പെടെ ​െഎ.പി.എൽ സ്​പെഷലിസ്​റ്റുകളുണ്ടായിട്ടും ടീമായി മുന്നേറിയില്ല. ആ തെറ്റുകൾ തിരുത്തിയാണ്​ ​കൊൽക്കത്ത 13ാം സീസണിന്​ പാഡുകെട്ടുന്നത്​. റസൽ, ന​രെയ്​ൻ, കാർത്തിക്​ കൂട്ടിലേക്ക്​ ഒയിൻ മോർഗൻ, പാറ്റ് ​കമ്മിൻസ്​ കരുത്തിനെ കൂടി മിക്​സ്​ ചെയ്​താണ്​ കൊൽക്കത്ത ദുബൈയിൽ ഒരുങ്ങുന്നത്​. ക്യാപ്​റ്റൻസിയിൽ മൂന്നാം സീസൺ ഗംഭീരമാക്കാൻ പരിശീലക വേഷത്തിൽ ബ്രണ്ടൻ മക്കല്ലവുമുണ്ട്​.

510 റൺസും 11 വിക്കറ്റും നേടിയ റസലി​െൻറ ചുമലിലായിരുന്നു ​2019ലെ കൊൽക്കത്ത. ടീമി​െൻറ ഭാരം ഒറ്റക്ക്​ പേറിയ റസലിന്​ ഇക്കുറി കൂട്ടായി മോർഗൻ ഉണ്ടെന്നത്​ ആശ്വാസമാണ്​. മൂന്നാം നമ്പറിൽ റസലിന്​ സമ്മർദങ്ങളില്ലാതെ കളിക്കാം. മധ്യനിരയെ മോർഗനും നയിക്കും. വെടിക്കെട്ട്​ ശൗര്യവുമായി ക്യാപ്​റ്റൻ കാർത്തികും ശുഭ്​മാൻ ഗില്ലും ചേരുന്നതോടെ ശരാശരി 150 റൺസ്​ കൊൽക്കത്തക്ക്​ അനായാസം വെട്ടിപ്പിടിക്കാം.

15.5 കോടി എറിഞ്ഞ്​ പിടിച്ച പാറ്റ്​ കമ്മിൻസിനാവും ബൗളിങ്​ ആ​ക്രമണത്തി​െൻറ ചുമതല. ​ഫെർഗൂസൻ, യുവതാരങ്ങളായ പ്രസിദ്ധ്​ കൃഷ്​ണ, നാഗർകോടി, ശിവം മാവി, മലയാളി താരം സന്ദീപ്​ വാര്യർ എന്നിവരുടെ പേസ്​ നിരയും കുൽദീപ്​ യാദവ്​, മിസ്​റ്ററി സ്​പിന്നർ വരുൺ ചക്രവർത്തി, ഒാൾറൗണ്ടർ സുനിൽ നരെയ്​ൻ എന്നിവരുടെ സ്​പിൻ നിരയും ചേരു​േമ്പാൾ കെ.കെ.​ആർ പവർഫുള്ളാണ്​.

കടലാസിൽ കരുത്തരാണെങ്കിലും ടീമായി മാറിയാലേ കൊൽക്കത്ത വിജയം കാണൂ. യു.എ.ഇയിലെ സ്​​േളാ പിച്ചിൽ കുൽദീപി​െൻറ നേതൃത്വത്തിലുള്ള സ്​പിൻ ഡിപ്പാർട്​മെൻറ്​ എത്രമാത്രം മികവുകാട്ടും എന്നത്​ വെല്ലുവിളി. നിതിഷ്​ റാണ, ഗിൽ എന്നിവർ ഒഴികെയുള്ള യുവതാരങ്ങളുടെ ​െഎ.പി.എൽ പരിചയക്കുറവാണ്​ മറ്റൊരു വെല്ലുവിളി.

ക്യാപ്​റ്റൻ: ദിനേശ്​​ കാർത്തിക്​

കോച്ച്​: ബ്രണ്ടൻ മക്കല്ലം

​െഎ.പി.എൽ ബെസ്​റ്റ്​: ചാമ്പ്യൻ (2012, 2014)

ടീം കെ.കെ.ആർ

ബാറ്റ്​സ്​മാൻ: ഒയിൻ മോർഗൻ, ശുഭ്​മാൻ ഗിൽ, നിഖിൽ നായിക്​, നിതിഷ്​ റാണ, സിദ്ദേശ്​ ലാഡ്​, റിങ്കു സിങ്​, രാഹുൽ ത്രിപാഠി.

ഒാൾറൗണ്ടർ: ശിവം മാവി, ആന്ദ്രെ റസൽ, ക്രിസ്​ ഗ്രീൻ

വിക്കറ്റ്​ കീപ്പർ: ദിനേശ്​​ കാർത്തിക്​, ​േടാം ബാൻറൺ

ബൗളർ: സന്ദീപ്​ വാര്യർ, കുൽദീപ്​ യാദവ്​, പാറ്റ്​ കമ്മിൻസ്​, സുനിൽ നരെയ്​ൻ, എം. സിദ്ധാർഥ്​, ലോകി ഫെർഗൂസൻ, പ്രസിദ്ധ്​ കൃഷ്​ണ, കമലേഷ്​ നാഗർകോടി, വരുൺ ചക്രവർത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kolkata Knight Ridersipl 2020
Next Story